Latest News :
...
Home » , » ഇശല്‍മഴയായി ബുര്‍ദ മജ്‌ലിസ്: ഉളുവാറില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ ആണ്ട്‌നേര്‍ച്ചക്ക് പ്രൗഡ സമാപനം

ഇശല്‍മഴയായി ബുര്‍ദ മജ്‌ലിസ്: ഉളുവാറില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ ആണ്ട്‌നേര്‍ച്ചക്ക് പ്രൗഡ സമാപനം

Written By Muhimmath News on Tuesday, 3 April 2018 | 10:40
























ഉളുവാര്‍: വിശ്വാസി ഹൃദയങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ നിലക്കാത്ത ഇശലുകള്‍ തീര്‍ത്ത് പ്രഗല്‍ഭ താരങ്ങളായ അമീറലി ചാപ്പനങ്ങാടി, ശമ്മാസ് മംഗലാപുരം, ഷിഹാന്‍ ഉള്ളാള്‍, സല്‍മാനുല്‍ ഫാരിസ് തുടങ്ങിയവര്‍ ചേര്‍ന്ന്  അവതരിപ്പിച്ച ബുര്‍ദ മജ്‌ലിസോടെ ഉളുവാറില്‍ നടന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ (ഖ.സി)ആണ്ട് നേര്‍ച്ചക്ക് ഉജ്വല സമാപനം. 

ഉളുവാര്‍ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്,എസ്.എസ്.എഫ്,കമ്മിറ്റിയുടെ  നടത്തിയ പരിപാടിയില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. 

രാവിലെ നടന്ന ദാറുല്‍ഖൈര്‍ സമര്‍പ്പണം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍  ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍  നടത്തി. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി തങ്ങളുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ല പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ഉത്ഘാടനംചെയ്തു. 

എസ്.വൈ.എസ് സംസ്ഥാന വൈ.പ്രസി പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, ജിലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, കന്തല്‍ സൂപ്പി  മദനി, സയ്യിദ്  ഹാമിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയതങ്ങള്‍ മാണിമൂല, യൂസുഫ് ഉളുവാര്‍, അബ്ദുല്‍കരീം മാസ്റ്റര്‍, അബ്ദുല്ല എം.സിദ്ധീഖ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് സഖാഫി  ഉളുവാര്‍  സ്വാഗതവും യൂസുഫ് യു.കെ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved