Latest News :
...
Home » , » ഉളുവാര്‍ ബുഖാരി നഗര്‍ ഒരുങ്ങി: അസ്സയ്യിദ് ഇസ്മായീല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ച ബുധനാഴ്ച തുടങ്ങും

ഉളുവാര്‍ ബുഖാരി നഗര്‍ ഒരുങ്ങി: അസ്സയ്യിദ് ഇസ്മായീല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ച ബുധനാഴ്ച തുടങ്ങും

Written By Muhimmath News on Wednesday, 25 April 2018 | 12:27
























ഉളുവാര്‍: ഉളുവാര്‍ അസ്സയ്യിദ് ഇസ്മായീല്‍ അല്‍ബുഖാരി(ന:മ) തങ്ങളുടെ  ആണ്ട്‌നേര്‍ച്ചക്ക് ബുധനാഴ്ച തുടക്കമാവും. ഉളുവാര്‍ ജുമാ മസ്ജിദില്‍  പ്രതിവാരം നടക്കുന്ന സ്വാലാത്തിന്റെയും മാസാന്തം നടക്കുന്ന ഖുത്ബിയ്യത്തിന്റെയും വാര്‍ഷികം ഇതോടൊപ്പം നടക്കും.

ഉളുവാര്‍ ജുമാമസ്ജിദ് പരിസരത്ത് സജ്ജമാക്കിയ ബുഖാരി നഗരിയില്‍ രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഉളുവാര്‍ ഖത്തീബ്  ഹസൈനാര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ.എസ് ഷമീം  തങ്ങള്‍  കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 'ഇഹപരജീവിതം സ്വാലാത്തിലൂടെ' എന്ന വിഷയത്തില്‍ ഓണക്കാട് അബ്ദുല്‍ റഹ്മാന്‍ സഅദി പ്രഭാഷണം നടത്തും. അബ്ദുല്‍റഹ്മാന്‍  മദനി ലത്തീഫ് മുസ്‌ലിയാര്‍ സംബന്ധിക്കും. മുഹമ്മദ്  അറബി  സ്വാഗതവും  അബൂബക്കര്‍  എ.ബി  നന്ദിയും  പറയും.

26 വ്യാഴം രാത്രി 8.30ന് 'ആരോഗ്യവും സ്ത്രീകളുടെ മഹത്വവും എന്ന  വിഷയത്തില്‍ ഡോ. ജലീല്‍ ദാരിമി  കുട്യേരി പ്രഭാഷണം  നടത്തും.
27 ന് വെള്ളി രാത്രി 8.30ന് 'അവഗണിക്കുന്ന മക്കളും വിലപിക്കുന്ന മാതാപിതാക്കളും' എന്ന ശീര്‍ഷകത്തില്‍  അബ്ദുല്‍റസാഖ്  അബ്‌റാരി  പ്രഭാഷണം  നടത്തും.

28 ന് രാത്രി 8.30ന് നടക്കുന്ന സമാപന  സമ്മേളനം സയ്യിദ് ശിഹാബുദ്ദീന്‍  അല്‍ഹൈദ്രൂസി (കില്ലൂര്‍ തങ്ങള്‍) ഉദ്ഘാടനം ചെയ്യും. അബ്ദുല്‍  ലത്തീഫ്  സഖാഫി കാന്തപുരം മുഖ്യപ്രഭാഷണംനടത്തും. ജമാഅത് പ്രസിഡന്റ് കെ. എം ഇദ്ദീന്‍കുഞ്ഞി അധ്യക്ഷത വഹിക്കും. ഇസ്മായീല്‍ സഖാഫി, സിദ്ദീഖ്  സഖാഫി, യൂസുഫ് സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved