Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page























ഉപ്പള: മുസോടി അദീക്കയില്‍ കടലാക്രമണത്തില്‍ ഭാഗികമായി വീടു തകര്‍ന്ന രണ്ടുകുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കടല്‍ ഇരുന്നൂറിലധികം മീറ്റര്‍ കരയിലേക്ക് കയറിയത്. അദീക്കയിലെ ഹാര്‍ബര്‍ നിര്‍മാണത്തിനു സമീപത്താണ് കടല്‍ക്ഷോഭം രൂക്ഷമായത്. തൊട്ടടുത്ത് താമസക്കാരുടെ വീടും സമീപത്തെ പള്ളിയുമാണ് കടല്‍ക്ഷോഭത്തിന്റെ ഇരകളായത്.

ഓഖി ദുരന്തത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകള്‍ക്കാണ് ഞായറാഴ്ച വീണ്ടും അപകടം പറ്റിയത്. നാലുമക്കളടക്കം ആറുപേര്‍ കഴിയുന്ന മറിയുമ്മമുസ്തഫ ദമ്പതിമാരുടെ വീടും നാലുവയസ്സുള്ള കുട്ടിയടക്കം അഞ്ചുപേര്‍ താമസിക്കുന്ന ഹലീമയുടെ വീടുമാണ് കടലേറ്റത്തില്‍ ഭാഗികമായി തകര്‍ന്നത്. ഇതില്‍ മറിയുമ്മയുടെ രണ്ടരവര്‍ഷം പഴക്കമുള്ള
വാര്‍പ്പ് വീടാണ്. ഇവിടെ രണ്ടര അടിയോളം ഉയരത്തില്‍ വെള്ളം കയറിയിട്ടുണ്ട്. ഹലീമയുടെ ഓടിട്ടവീട്ടില്‍ ഏതാണ്ട് മുക്കാല്‍ഭാഗത്തോളം വെള്ളത്തിനടിയില്‍ ആയിട്ടുണ്ട്.

വീട് ഏതുനിമിഷവും നിലംപൊത്താന്‍ സാധ്യതയുണ്ടെന്ന് പുനരധിവാസത്തിനു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടില്‍ വെള്ളം കയറിയതിനാല്‍ വീട്ടിനുള്ളിലെ സാധനങ്ങളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വീടുകള്‍ക്കു പുറമേ മുസോടി മലബാര്‍ നഗര്‍ ഖിള്രിയ മസ്ജിദും കടലേറ്റഭീഷണി നേരിടുന്നുണ്ട്. അതിനാല്‍, ഇവിടെ ജോലി
ചെയ്യുന്ന ഉസ്താദ് കൂടിയായ പാത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

പള്ളിയുടെ ചുമരിനുസമീപം വരെ വെള്ളം എത്തിയിട്ടുണ്ട്. കസബ കടപ്പുറത്തും കീഴൂര്‍ കടപ്പുറത്തും കടലേറ്റം രൂക്ഷം. തിരമാലകള്‍ കടല്‍ഭീത്തിയും കടന്ന് കരയിലേക്ക് വൈകുന്നേരം വേലിയിറക്കം ആരംഭിച്ചതോടെയാണ് സ്ഥിതി അല്‍പ്പം ശാന്തമായത്. തീരത്ത് നിര്‍ത്തിയിട്ടിരുന്ന വള്ളങ്ങളും ബോട്ട്, വല മറ്റു മീന്‍പിടിത്ത ഉപകരണങ്ങള്‍ എന്നിവ ശനിയാഴ്ചയോടെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. 


കടല്‍ ശാന്തമല്ലാത്തതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ശനിയാഴ്ച മുതല്‍ കടലില്‍ പോകാന്‍ സാധിച്ചിട്ടില്ല. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ കടല്‍ സുരക്ഷാഭിത്തിയുടെ നിര്‍മാണം ഇനിയും നീട്ടിക്കൊണ്ടുപോവുകയാണെങ്കില്‍ രൂക്ഷമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് തീരദേശ വാസികള്‍ പറഞ്ഞു.

Leave A Reply