Latest News :
...
Home » , , » സൈക്കിളില്‍ ലോകം ചുറ്റി ജോണ്‍ ഡി വിറ്റ്

സൈക്കിളില്‍ ലോകം ചുറ്റി ജോണ്‍ ഡി വിറ്റ്

Written By Muhimmath News on Tuesday, 10 April 2018 | 09:47
























അല്‍ ഐന്‍: സൈക്കിളില്‍ ലോകം ചുറ്റുന്ന ഹോളണ്ട് പൗരന്‍ യു എ ഇ യിലെത്തി.മുമ്പ് ഹോളണ്ടിലും പിന്നീട് മലേഷ്യ,സിംഗപ്പൂര്‍, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളിലും സൈക്കിളില്‍ ചുറ്റിയിട്ടുണ്ടെങ്കിലും ആറു മാസത്തേക്ക് പ്ലാന്‍ ചെയ്ത ഈ ദീര്‍ഘയാത്ര 2017 ഡിസംബര്‍ 27ന് ബ്രസീല്‍ നിന്നാണ് ആരംഭിച്ചത്. 

ബ്രസീല്‍,പാരാഗ്വ, ബൊളിവിയ, ചിലി, അര്‍ജന്റീന, ന്യൂസ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് യു എ ഇയിലെത്തിയത്. രണ്ട് ദിവസം മുമ്പ് ദുബൈയിലെത്തിയ ജോണ്‍ സ്വൈഹാന്‍ വഴി അല്‍ ഐനിലേക്കാണ് യാത്ര തിരിച്ചത്. ഓരോ രാജ്യങ്ങളിലെയും സംസ്‌കാരങ്ങളെയും പ്രാദേശിക അന്തരീക്ഷത്തെയും അടുത്തറിയാനും പഠിക്കാനും കൂടി വേണ്ടിയാണ് ജോണ്‍ തന്റെ യാത്രകള്‍ക്ക് സൈക്കിള്‍ തിരഞ്ഞെടുക്കാന്‍ കാരണം. 

അല്‍ ഐനില്‍ നിന്ന് ഒമാന്‍ വഴി ഇറാന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങളിലൂടെ ബ്രസീലിലേക്ക് തന്നെ യാത്ര  തിരിക്കാനാണ് തീരുമാനം. ഭക്ഷണവും താമസിക്കുന്നതുമടക്കം എല്ലാ വിധ സന്നാഹങ്ങള്‍ക്കുമുള്ള സജീകരണങ്ങള്‍ സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്. 103 ദിവസങ്ങള്‍ പിന്നിട്ട ജോണ്‍ ഓരോ ദിവസവും ശരാരശരി 80 കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്.ഐടി എഞ്ചിനിയറായ ജോണ്‍ ഡി വിറ്റ് 39 വയസ്സ് പ്രായമുള്ള അവിവാഹിതനാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved