Latest News :
...
Home » , » പാറപ്പള്ളിയില്‍ വെക്കേഷന്‍ തര്‍ബിയ സമാപനവും ഓഡിറ്റോറിയം ഉദ്ഘാടനവും 14ന്

പാറപ്പള്ളിയില്‍ വെക്കേഷന്‍ തര്‍ബിയ സമാപനവും ഓഡിറ്റോറിയം ഉദ്ഘാടനവും 14ന്

Written By Muhimmath News on Wednesday, 9 May 2018 | 11:24

കാഞ്ഞങ്ങാട് : പാറപ്പള്ളി മര്‍ഹും ചിത്താരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മെമ്മോറിയല്‍ ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ നടന്നുവരുന്ന വെക്കേഷന്‍ തര്‍ബിയ കോഴ്‌സ് സമാപനവും പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും ഈ മാസം 14ന് നടക്കും. 

രാവിലെ 10മണിക്ക് നടക്കുന്ന ചടങ്ങില്‍ സ്ഥാപന പ്രസിഡണ്ട് സി.എച്ച് അഹമ്മദ് അശ്‌റഫ് മൗലവിയുടെ അദ്ധ്യക്ഷതയില്‍  എം.ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. 

പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ.ബി.എം. മുഹ്‌സിന്‍ ഫാമിലിസെറ്റപ്പ് എന്ന വിഷയമവതരിപ്പിക്കും. തുടര്‍ന്ന് ബുര്‍ദ ആസ്വാദ സദസ്സ് നടക്കും. പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved