Latest News :
...
Home » , , » ബദിയടുക്കയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

ബദിയടുക്കയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

Written By Muhimmath News on Friday, 11 May 2018 | 18:09


ബദിയടുക്ക: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു. മാന്യയിലെ മൊയ്ദീന്‍ കുട്ടി നഫീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് നീര്‍ച്ചാലിലാണ് അപകടമുണ്ടായത്.

കുമ്പളയില്‍ നിന്ന് തിരിച്ചു വരും വഴി സഹോദരിയുടെ മകന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിക്കുകയും പിന്നിലിരുന്ന അബ്ദുല്‍ റഹ്മാനിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഉടനെ കാസറഗോഡ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രറിയില്‍ പ്രവേശിപ്പിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved