Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page


മഞ്ചേശ്വരം: ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു. കര്‍ണാടക മഞ്ചി ബാക്കാ വയലിലെ ലളിതാറായി(55)ആണ് മരിച്ചത്. ലളിതയുടെ മകളുടെ ഭര്‍ത്താവ് ഹരീഷനെ(38) ഗുരുതര നിലയില്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാത്തൂരില്‍ ഇന്നലെ രാത്രി 8.30 മണിയോടെയാണ് അപകടം. 

ഹരീഷനും ലളിതാറായിയും കര്‍ണാടകയിലെ കൊണാജയിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിരെ വരികയായിരുന്ന പിക്കപ്പ് വാനിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ലളിതയെ ദേര്‍ളകട്ട ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലളിതയുടെ മകള്‍ ശോഭയുടെ ഭര്‍ത്താവാണ് അപകടത്തില്‍ പരിക്കേറ്റ ഹരീഷന്‍. മറ്റുമക്കള്‍: മനോജ്, രാജശ്രീ, ഗിരീഷ്

Leave A Reply