Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി ഒന്നാം വാര്‍ഷിക മഹാ സമ്മേളനം മെയ് 24 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിവിധ പരിപാടികളോടെ ഉളിയത്തടുക്ക സണ്‍ഫ്‌ലവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞ അധ്യായന വര്‍ഷം ഇസ്ലാമിക് ശരീഅ പഠനം പൂര്‍ത്തിയാക്കിയ 48 വനിതാ പണ്ഡിതകള്‍ക്കുള്ള 'സാക്കിയ' ബിരുദ ദാനവും തസ്‌കിയ്യ വെക്കേഷന്‍ ക്യാമ്പ് പൂര്‍ത്തിയാക്കിയ 145 വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടക്കും. സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സമ്മേളന ഉദ്ഘാടനവും സനദ് ധാനവും നിര്‍വ്വഹിക്കും.

സമ്മളനത്തോടനുന്ധിച്ച് മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ക്യാമ്പ്, മര്‍ഹബാ യാ റമളാന്‍ സംഗമം, ഹാപ്പീ ഫാമിലീ മീറ്റ്, ഖത്തം ദുആ, സ്വലാത്ത് സമര്‍പ്പണം, ഉദ്‌ബോധനം, തസ്‌കിയ്യ സ്റ്റുഡന്‍സ് മീറ്റ്,
ബുര്‍ദാസ്വാദനം, സമാപന കൂട്ടു പ്രാര്‍ത്ഥന എന്നിവ നടക്കും. 

വിവിധ സെഷനുകള്‍ക്ക് സയ്യിദ് യൂ.പി.എസ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി തങ്ങള്‍, സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ മുട്ടത്തോടി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ഖാലിദ് തങ്ങള്‍, പി.വി.അബ്ദുല്‍ കരീം മുസ്ലിയാര്‍, ഇബ്രാഹിം സഅദി മുഗു, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ റസ്സാഖ് സഖാഫി, മന്‍സൂര്‍  മൗലവി, അലി സഖാഫി, അബ്ദുല്ല സഅദി, മുഹമ്മദ് റഫീഖ് അഹ്‌സനി, ഇബ്രാഹിം സഖാഫി, ഹുസൈന്‍ മുഖ്താര്‍ നഈമി, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, അബ്ബാസ് നഈമീ,
സുബൈര്‍ മൗലവി, ഇബ്രാഹിം സഅദി മഞ്ഞനാടി നേതൃത്വം നല്‍കും.

Leave A Reply