Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് മെയ് 5ന്

മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് മെയ് 5ന്

Written By Muhimmath News on Friday, 4 May 2018 | 19:23


വിദ്യാനഗര്‍: മുസ്‌ലികള്‍ തമ്മിലുള്ള കടമകളില്‍ അതിപ്രധാനപ്പെട്ടതും, വര്‍ത്തമാന കാല സ്ത്രീ സമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്നതുമായ 'മയ്യിത്ത് പരിപാലനം' പരിശീലിപ്പിച്ച് ഒരോ മഹല്ലിലും മയ്യിത്ത് പരിപാലന വനിത ടീമിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'നമുക്ക് പരിശീലിക്കാം നമ്മുടെ കടമകള്‍'എന്ന ശീര്‍ഷകത്തില്‍ ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി സംഘടിപ്പിക്കുന്ന ഏക ദിന മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ  ക്യാമ്പ്  മെയ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് പള്ളങ്കോട് വനിത വെല്‍ഫെയര്‍ കമ്മറ്റിയുടെ സഹകരണത്തോടെ  പള്ളങ്കോട് എസ്.എസ്.എല്‍.പി സ്‌കൂളില്‍ വെച്ച് നടക്കും. 

മയ്യിത്ത് പരിപാലന വിഷയത്തില്‍ പ്രത്യേക പരിശീലനം നേടിയ അല്‍ ഹുസ്‌നാ ഷീ അക്കാദമി വനിതാ ടീച്ചര്‍മാരായ ഫാത്തിമ മിസ് രിയ്യ നെല്ലിക്കുന്ന്, മറിയം ഫാത്തിമ ഉളിയത്തടുക്ക, ഖദീജത്ത് ജുബൈരിയ്യ വിദ്യാനഗര്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

മരണംആസന്നമായ രോഗിയോടുള്ള കടമകള്‍, മരണം ഉറപ്പായ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍, മയ്യിത്ത് കുളി, കഫന്‍ ചെയ്യല്‍ തുടങ്ങി മയ്യിത്ത് സംസ്‌കരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി നേരില്‍ കാണിച്ച് കൊടുത്ത് പ്രാക്ടിക്കലായി പരിശീലിപ്പിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved