Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം 9 ബുധനാഴ്ച പെല്‍ത്തടുക്കയില്‍

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണം 9 ബുധനാഴ്ച പെല്‍ത്തടുക്കയില്‍

Written By Muhimmath News on Saturday, 5 May 2018 | 18:19


പെല്‍ത്തടുക്ക: സമസ്ത കേരള സുന്നി യുവജന സംഘം കുമ്പള സോണ്‍ കമ്മിറ്റിയുടെ കീഴില്‍ പെല്‍ത്തടുക്കയില്‍ നിര്‍മ്മിച്ച പള്ളിയുടെ വഖഫ് കര്‍മ്മവും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും മെയ് 9ന് ബുധനാഴ്ച അസര്‍ നിസ്‌കാരത്തോടെ നടക്കും.

കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ വഖ്ഫ് കര്‍മ്മം നിര്‍വ്വഹിക്കും. ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ അസീസ് ഹൈദറൂസി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ കാദാര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അബ്ദുര്‍റഹ്മാന്‍ മുസ് ലിയാര്‍ ചെന്നാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved