Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » സ്വര്‍ണക്കടത്ത് കേസില്‍ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ പിടികൂടി

സ്വര്‍ണക്കടത്ത് കേസില്‍ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ പിടികൂടി

Written By Muhimmath News on Wednesday, 9 May 2018 | 18:19



കാസര്‍കോട്: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുങ്ങിനടക്കുകയായിരുന്ന പ്രതിയെ പിടികൂടി. കാസര്‍കോട് സ്വദേശി മുനവ്വര്‍ ബങ്കരക്കുന്നിനെയാണ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പൂനെയ്ക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.

2016 ല്‍ മംഗളൂരു വിമാനത്താവളം വഴി 1.50 കിലോ ഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയാണ് മുനവ്വര്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ മുനവ്വര്‍ മുങ്ങുകയായിരുന്നു. മംഗളൂരു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 16 വരെ റിമാന്‍ഡ് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved