Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » ആത്മ വിശുദ്ധിയോടെ റമസാനിനെ വരവേല്‍ക്കുക: ബായാര്‍ തങ്ങള്‍

ആത്മ വിശുദ്ധിയോടെ റമസാനിനെ വരവേല്‍ക്കുക: ബായാര്‍ തങ്ങള്‍

Written By Muhimmath News on Tuesday, 15 May 2018 | 18:54


കാസര്‍കോട്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനിനെ ആത്മ വിശുദ്ധിയോടെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് പ്രമുഖ ആത്മീയ പണ്ഡിതനും ബായാര്‍ മുജമ്മഅ് സാരഥിയുമായ സയ്യിദ് അബ്ദുല്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി തങ്ങള്‍ പറഞ്ഞു. റമസാനിന്റെ ചൈതന്യം കരസ്ഥമാക്കാന്‍ ഓരോ വിശ്വാസിയും പരിശ്രമിക്കണം. അത് മരണം വരെ നിലനിര്‍ത്തണം. കറകളഞ്ഞവിശ്വാസവും കൂടുതല്‍ സല്‍ക്കര്‍മ്മവും സ്വര്‍ഗം ലഭിക്കാനുള്ള മാര്‍ഗമായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. റമസാന്‍ കാലം അതിനുള്ള അവസരമായി വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി. 

തെറ്റുക ളില്‍നിന്നും പൂര്‍ണ്ണമായും മുക്തരായി ഭക്ഷണ കാര്യങ്ങള്‍ നിയന്ത്രിച്ച് മാനസികവും ശാരീരി കവും ആത്മീയവുമായ ഊര്‍ജ്ജസ്വലത കൈവരിക്കുന്നതാവണം വിശുദ്ധ റമസാന്‍ എന്നും തങ്ങള്‍ ഉപദേശിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved