ആയിരക്കണക്കിനു പ്രവാചകാനുരാഗ പ്രഭാഷണങ്ങള്‍ നടത്തിയ ഡോ: ഫാറൂഖ് നഈമിയുടെ പ്രഭാഷണങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണു നടത്തി വരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളിലും മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലുമാണു പ്രഭാഷണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിനു വേണ്ടി പി വി അബൂബക്കര്‍ മുസ്ലിയാര് ചെയര്‍മാനും ഹംസ അഹ്സനി വയനാട് കണ്‍വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
എല്ലാ വര്‍ഷവും ലോകത്തിന്റെ വിവിധ രാജ്യങളിലെ പണ്ഡിതന്മാരും പ്രഭാഷകരുമാണു ഖലീഫയുടെ അതിഥികളായെത്തുന്നു. ഈ വര്‍ഷം ജിഫ്രി മുത്തുക്കോയ തങ്ങളും ഡോ: ഫാറൂഖ് നഈമിയുമാണു ഇന്ത്യയില്‍ നിന്നുമെത്തുന്നത്.
യുവ പ്രഭാഷകനും പണ്ഡിതനുമായിട്ടുള്ള ഫാറൂഖ് നഈമി എസ് എസ് സംസ്ഥാന അധ്യക്ഷനുമാണു.
ബുധനാഴ്ച അബ്ദുല്‍ ഖാലിക് മസ്ജിദില്‍ തറാവീഹിനു ശേഷം നടക്കുന്ന പരിപാടിയോടെ ഈ വര്‍ഷത്തെ പ്രഭാഷണങ്ങള്‍ക്ക് സമാരംഭം കുറിക്കും. മെയ് 18 വെള്ളിഴായ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സാമൂഹിക സാസ്കാരിക നേതാക്കള്‍ പങ്കെടുക്കും. മെയ് 31 നു അബുദാബി നാഷണല്‍ തിയ്യേറ്ററിലും വിപുലമായ പ്രഭാഷണ പരിപാടി സംഘടിപ്പിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.