Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ  വോട്ടെണ്ണല്‍ തുടരുമ്പോള്‍ മികച്ച ഭുരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നേറുകയാണ്.  ചെങ്ങന്നൂര്‍ ക്രിസ്റ്റിയന്‍ കോളേജില്‍ രാവിലെ  എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ സജി ചെറിയാന്‍ ലീഡ് നിലനിര്‍ത്തുകയാണ്. 

 ആകെയുള്ള 182 ബുത്തില്‍ 82  ബുത്തുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ സജി ചെറിയാന് 7339 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.     സജി ചെറിയാന് 28717 വോട്ടും യുഡിഎഫിലെ ഡി വിജയകുമാറിന് 21378 വോട്ടും ലഭിച്ചു.ബിജെപിയിലെ പി എസ് ശ്രീധരന്‍പിള്ളക്ക് 15791 വോട്ടും ലഭിച്ചു.

സജി ചെറിയാന്‍ വ്യക്തമായ ലീഡ് നേടിയതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം തുടങ്ങി.ആദ്യം  എണ്ണിയ മാന്നാര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തി. കഴിഞ്ഞ തവണ 440 വോട്ടിന്റെ ഭുരിപക്ഷമായിരുന്നു എല്‍ഡിഎഫിന് മാന്നാറില്‍ ഉണ്ടായിരുന്നത്.അത് 2626 ആയി ഉയര്‍ത്തി.

മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ 28 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 26 ബൂത്തുകളിലും സജി ചെറിയാന്‍ മുന്നിലാണ്.തുടര്‍ന്ന് ചെങ്ങന്നൂര്‍ മുന്‍സിപാലിറ്റിയും തിരുവന്‍വണ്ടുര്‍ പഞ്ചായത്തുമാണ് എണ്ണുന്നത്.കഴിഞ്ഞ തവണ ബിജെപി ലീഡ് ചെയ്ത തിരുവന്‍വണ്ടൂരും എല്‍ഡിഎഫിനാണ് ആധിപത്യം.

Leave A Reply