Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60ഓളം കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. കഫീല്‍ ഖാന്‍ രംഗത്തെത്തി. 

സര്‍ക്കാര്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. നിസ്വാര്‍ത്ഥമായ സേവനമാണ് താന്‍ ലക്ഷ്യം വച്ചിരുന്നത്. ഇനിയും ആക്രമിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെങ്കില്‍ സ്വന്തമായി ആശുപത്രി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമ്യത്തിലിറങ്ങിയ ശേഷം ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് കഫീല്‍ ഖാന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് തുടങ്ങിയത്. തന്റെ ഒപ്പം നില്‍ക്കാന്‍ സര്‍ക്കാരും ആശുപത്രി അധികൃതരും കൂട്ടാക്കിയില്ല. ഓരോ കുട്ടിയുടെയും ജീവന്‍ രക്ഷിക്കാന്‍ മാത്രമാണ് അവസാന നിമിഷം വരെ ശ്രമിച്ചത്. എല്ലാവരും ശത്രുക്കളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. താന്‍ അടക്കമുള്ളവരെ തിരിച്ചെടുത്തില്ലെങ്കില്‍ സ്വന്തമായി ആശുപത്രി ആരംഭിക്കുമെന്നും കഫീല്‍ വ്യക്തമാക്കി. 

ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ലോകത്തിന്റെയും രാജ്യത്തിന്റെയും പല ഭാഗത്ത് നിന്ന് ഫോണ്‍ വിളികള്‍ വരുന്നുണ്ട്. എന്നാല്‍ ഗോരഖ്പൂര്‍ വിട്ടുപോകാന്‍ താന്‍ തയ്യാറല്ല. മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികളെ ചികിത്സിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഗോരഖ്പൂരില്‍ സ്വന്തമായി ആശുപത്രി തുടങ്ങും. ചികിത്സ സൗജന്യമായിരിക്കും. ആശുപത്രിയില്‍ മരുന്നുകള്‍ക്കു ക്ഷാമമുണ്ടാകില്ലെന്നും കഫീല്‍ പറഞ്ഞു.

Leave A Reply