Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , , , , » പത്തിലും പ്ലസ്ടുവിനും ജയിച്ചതിനു കേന്ദ്ര സ്‌കോളര്‍ഷിപ്; വാട്‌സാപ് പ്രചാരണം വ്യാജം

പത്തിലും പ്ലസ്ടുവിനും ജയിച്ചതിനു കേന്ദ്ര സ്‌കോളര്‍ഷിപ്; വാട്‌സാപ് പ്രചാരണം വ്യാജം

Written By Muhimmath News on Saturday, 5 May 2018 | 17:55


കണ്ണൂര്‍: സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇപ്പോഴിതാ പുതിയ പ്രചരണം കൂടി ഉടലെടുത്തിരിക്കുകയാണ്. വാട്‌സാപ്പ് വഴിയുള്ള വ്യാജസ്‌കോളര്‍ഷിപ്പ് സന്ദേശമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പത്താം ക്ലാസ്സ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 10000 രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുവെന്നാണ് പുതിയ പ്രചരണം. അതാതു മുനിസിപ്പാലിറ്റികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോമില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിക്കണമെന്നാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്.

അതേസമയം പ്ലസ്സ് ടു വിന് 85 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് 25000 രൂപ സ്‌കോളര്‍ഷിപ്പായി നല്‍കുന്നുവെന്നും വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതനുസരിച്ച് അപേക്ഷാ ഫോമുകള്‍ക്കായി പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇവ വ്യാജമാണെന്നറിഞ്ഞത്.

കേന്ദ്രസര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ ഇത്തരത്തിലൊരു സ്‌കേളര്‍ഷിപ്പ് ഇപ്പോള്‍ നല്‍കുന്നില്ല. അതേസമയം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നിലവില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായും അധികൃതര്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved