Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , , , » ഡോക്ടര്‍ ഫാറൂഖ് നഈമി കൊല്ലം യു എ ഇ ലെത്തി; ആദ്യ പ്രഭാഷണം ബുധനാഴ്ച മദീന സായിദ് ബിന്‍ ഹമൂദ മസ്ജിദില്‍

ഡോക്ടര്‍ ഫാറൂഖ് നഈമി കൊല്ലം യു എ ഇ ലെത്തി; ആദ്യ പ്രഭാഷണം ബുധനാഴ്ച മദീന സായിദ് ബിന്‍ ഹമൂദ മസ്ജിദില്‍

Written By Muhimmath News on Tuesday, 15 May 2018 | 18:46


അബുദാബി : യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയും എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റുമായ ഡോക്ടര്‍ ഫാറൂഖ് നഈമി കൊല്ലം യു എ ഇ യിലെത്തി. ഇന്നലെ രാവിലെ പന്ത്രണ്ടിന് അബുദാബി അന്താരഷ്ട്ര വിമാനത്താവളത്തില്‍ യു എ ഇ മതകാര്യ വകുപ്പ് പ്രതിനിധികള്‍, ഐ സി എഫ്, ആര്‍ എസ് സി ഭാരവാഹികള്‍ സീകരിച്ചു. 

ഐ സി എഫ് ദേശീയ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, സിദീഖ് അന്‍വരി, ലത്തീഫ് ഹാജി, ഹകീം വളകൈ, പി സി മുഹമ്മദ് ഹാജി, എസ് എം  കടവല്ലൂര്‍, അബൂബക്കര്‍ വില്യാപ്പള്ളി, ത്വാഹിര്‍ ഹാജി,സുബൈര്‍ ബാലുശ്ശേരി, സിദീഖ് പൊന്നാട് , സവാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 


മെയ് 16 ന്  ബുധനാഴ്ച അബ്ദുല്‍ ഖാലിഖ് അബ്ദുല്ല അല്‍ ഖൂരിമസ്ജിദിലും , 17 ന് മദീന സായിദ് ബിന്‍ ഹമൂദ മസ്ജിദിലും തറാവീഹ് നിസ്‌കാരത്തിന് ശേഷം പ്രഭാഷണം നടത്തും. മെയ് 18 ന് ജുമുഅ നിസ്‌കാരത്തിന് ശേഷം മുസഫ്ഫ ശഹബിയ 10 ലെ ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ മസ്ജിദിലും, രാത്രി തറാവീഹ് നിസ്‌കാരത്തിന് ശേഷം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും പ്രഭാഷണം നടത്തും. 

ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം ശ്രവിക്കുന്നതിന് സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘടക സമിതി ഭാരവാഹികള്‍ അറിയിച്ചു. മെയ് 31ന് വ്യാഴഴ്ച  തറാവീഹ് നിസ്‌കാരത്തിന് ശേഷം അബുദാബി നാഷണല്‍ തീയേറ്ററില്‍ നടക്കുന്ന പ്രഭാഷണത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved