Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , , » ഖത്തറില്‍ കഞ്ചാവ് വില്‍പ്പന; കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

ഖത്തറില്‍ കഞ്ചാവ് വില്‍പ്പന; കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

Written By Muhimmath News on Monday, 14 May 2018 | 11:24

കാസര്‍കോട്: ഖത്തറില്‍ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ആറ് കാസര്‍കോട് സ്വദേശികളെ ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടു നിന്നും കൊണ്ടുപോയ കഞ്ചാവ് വീതം വെക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരെ റിമാന്റ് ചെയ്തു. 

മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയായ യുവാവാണ് അഞ്ചു ദിവസം മുമ്പ് തിരുവനന്തപുരം വിമാനത്താവളം വഴി ഖത്തറിലേക്ക് കഞ്ചാവ് കൊണ്ടുപോയത്. എയര്‍പോര്‍ട്ടില്‍ നിന്നും രക്ഷപ്പെട്ട് മുറിയിലെത്തിയെങ്കിലും രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സ്‌ക്വാഡ് മുറിയില്‍ വെച്ച് ഒമ്പത് പേരെയാണ് കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ ഇതില്‍ മൂന്നുപേര്‍ നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചു. 

ഉപ്പള സോങ്കാല്‍ താമസക്കാരനും പൈവളിഗെ ബെള്ളൂര്‍ സ്വദേശിയുമായ 22 കാരനാണ് കടമ്പാര്‍ സ്വദേശിയായ യുവാവിന് കഞ്ചാവ് കൈമാറിയതെന്നാണ് വിവരം. ഇതിനു മുമ്പും ബെള്ളൂര്‍ സ്വദേശി പലരെയും കഞ്ചാവുമായി ഖത്തറിലേക്ക് കയറ്റിവിട്ടതായും ഖത്തറിലുള്ള കാസര്‍കോട് സ്വദേശികള്‍ വെളിപ്പെടുത്തി. ബെള്ളൂര്‍ സ്വദേശിയായ യുവാവും ഹൊസങ്കടി സ്വദേശിയായ യുവാവുമാണ് പിടിയിലായവരില്‍ രണ്ടു പേരെന്ന് വ്യക്തമായിട്ടുണ്ട്. മറ്റ് മൂന്നു പേരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കാസര്‍കോട് കേന്ദ്രീകരിച്ച് ഖത്തറിലേക്ക് വന്‍ കഞ്ചാവു കടത്താണ് നടന്നുവരുന്നത്. ഗള്‍ഫിലേക്ക് പോകുന്നവരുടെ കൈവശം അവരറിയാതെ ഭക്ഷ്യസാധനങ്ങളാണെന്നും മറ്റും പറഞ്ഞ് കഞ്ചാവ് കൊടുത്തുവിട്ട് നിരവധി പേര്‍ പിടിയിലായി ജയിലില്‍ കഴിയുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved