Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page























മംഗളൂരു: ഉഡുപ്പിയില്‍ കന്നുകാലികളെ കടത്തിയതിന് മുസ്ലീം വൃദ്ധനെ സംഘപരിവാറുകാറും പൊലീസും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതായി പരാതി. മംഗളൂരു ജോക്കട്ടെ സ്വദേശി ഹുസൈനബ്ബ(61) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഉഡുപ്പി പെര്‍ദൂരില്‍ വെച്ച് അക്രമം നടന്നത്.

35 വര്‍ഷമായി കാലി കടത്ത് വ്യാപാരം ചെയ്തു വന്നിരുന്ന ഹുസൈനബ്ബയെ രണ്ട് വര്‍ഷം മുമ്പ് സംഘപരിവാറുകാര്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ സംഘപരിവാറുകാരും പൊലീസം ഒരുമിച്ചാണ് കന്നുകാലികളെ കടത്തുകയായിരുന്ന ഇവരുടെ വാഹനം തടഞ്ഞത്. അക്രമികളെ കണ്ട സംഘം വാഹനം പിന്നോട്ടെടുത്തു. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും ഓടി രക്ഷപ്പെട്ടു. മറ്റൊരു ഭാഗത്തേക്ക് ഓടിയ ഹുസൈനബ്ബയുടെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഹുസൈനബ്ബ വീണ് മരിച്ചെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളെ പൊലീസ് വിളിച്ച് പറയുകയായിരുന്നു. എന്നാല്‍ ഹുസൈനബ്ബയെ പൊലീസും സംഘപരവാറുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.സംഘപരിവാറുകാരനായ സൂര്യയുടെ പേര് പരാതിയില്‍ പറയുന്നുണ്ട്.

ഹുസൈനബ്ബയുടെ തലക്കും കണ്ണിലും കാലിനും മര്‍ദ്ധനമേറ്റ പരിക്കുകള്‍ ഉള്ളതായി സഹോദരന്‍ മുഹമ്മദ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ഹുസൈനബ്ബയെ കെട്ടിയിട്ട് മൂത്രം കുടുപ്പിച്ച രണ്ട് സംഘപരിവാറുകാര് തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും മുഹമ്മദ് പറഞ്ഞു. മരണത്തില്‍ സംശയമുണ്ടെന്നും ശക്തമായ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.  പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. രണ്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും എസ് പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. 

Leave A Reply