Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കേരള സര്‍ക്കാര്‍ ശുചിത്വമിഷന്‍ വഴി തദ്ദേശ ഭരണവകുപ്പിലൂടെ നടപ്പാക്കുന്ന ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) ഈ വിശുദ്ധ റമസാന്‍ കാലത്ത് എല്ലാ യൂനിറ്റുകളിലും തങ്ങള്‍ക്ക് കീഴിലുള്ള മഹല്ലുകളിലും നടപ്പിലാക്കാന്‍ സമസ്ത കേരള സുന്നീ യുവജനസംഘം (എസ് വൈ എസ്) കഴിഞ്ഞദിവസം ജില്ലാ സുന്നീ സെന്ററില്‍ വിളിച്ചുചേര്‍ത്ത അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

സ്വന്തം ശരീരവും വീടും പരിസരവും മലിനമുക്തമാക്കാനും അതുവഴി നാടും നഗരവും സമൂഹവും ശുദ്ധിവിളയുന്നിടവും ആരോഗ്യപങ്കിലകേന്ദ്രങ്ങളുമാക്കാന്‍ കല്‍പിക്കപ്പെട്ട മതമാണ് ഇസ്ലാമെന്നും എല്ലായ്‌പ്പോഴും മുസ്‌ലിം സമൂഹം ഈ വിഷയം സഗൗരവം കണക്കിലെടുക്കുകയും ആരാധനാകര്‍മ്മങ്ങളുടെയും ആഘോഷവേളകളുടെയും പേരിലാണെങ്കില്‍പോലും മാലിന്യസ്പര്‍ശത്തെ മതം വളരെ കര്‍ക്കശാമായി നേരിടുന്നുവെന്ന വസ്തുത വിസ്മരിക്കാതിരിക്കുകയും വേണമെന്നും യോഗം പ്രത്യേകം ഓര്‍മപ്പെടുത്തി.

പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ശാഫി സഅദി ഷിറിയ, അശ്‌റഫ് സുഹ് രി പരപ്പ, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, അഹ്മദ് മുസ്ലിയാര്‍ കുണിയ, അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട്, അബ്ദുര്‍റസാഖ് സഖാഫി പള്ളങ്കോട്, മുഹമ്മദ് സഖാഫി തോക്കെ, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Leave A Reply