Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Pageഅബൂദാബി: ഗ്രീന്‍ വോയിസ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. 
മാധ്യമശ്രീ അവാര്‍ഡ് ഏഷ്യാനെറ്റിലെ വിനു വി ജോണിനും കര്‍മ്മശ്രീ അവാര്‍ഡ് ഹൈടെക്ക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ പി കെ അയിഷമൊയ്തുവിനും സമ്മാനിക്കും .

യു എ യില്‍  നിന്ന് കെ എം അബ്ബാസ് (പ്രിന്റ് മീഡിയ മലയാളം സിറാജ് ദിനപത്രം ), എല്‍വിസ് ചുമ്മാര്‍ (ടെലിവിഷന്‍),സജില ശശീന്ദ്രന്‍ (പ്രിന്റ് മീഡിയ ഇംഗ്ലീഷ്  ), റോയ് റാഫേല്‍ (റേഡിയോ ),ലക്ഷ്മി മേനോന്‍ (സോഷ്യല്‍ മീഡിയ) എന്നിവര്‍ക്കുള്ള മീഡിയ അവാര്‍ഡും,  സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡ് കാളിയാടന്‍ അസീസിനും മെയ് 3 ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക്  സെന്ററില്‍ നടക്കുന്ന ഗ്രീന്‍ വോയ്‌സ് സ്‌നേഹപുരം പരിപാടിയില്‍ സമ്മാനിക്കും. പതിമൂന്ന് വര്‍ഷത്തിലേറെയായി സാംസ്‌കാരിക രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രീന്‍ വോയ്‌സ് യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്.

സമൂഹത്തിലെ വിവിധ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രമുഖ വ്യക്തികള്‍ക്കാണ് ഇതിനകം അവാര്‍ഡുകള്‍ നല്‍കിയത്.

ജാതി മത പരിഗണന കൂടാതെ സമൂഹത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവരെ പൊതുജന സമക്ഷം അംഗീകരിക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് ഗ്രീന്‍ വോയ്‌സ് വിവിധ മേഖലയില്‍ തിളങ്ങുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് വിതരണത്തില്‍ വൈ സുധീര്‍ കുമാര്‍ ഷെട്ടി,  ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്, വി നന്ദ കുമാര്‍, കെ എം ഗഫൂര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കും.

  ഗ്രീന്‍ വോയിസ് വിവിധ ജാതി മത വിശ്വാസികളായ 17 പേര്‍ക്ക് ഇതിനകം വീട് വെച്ച് നല്‍കിയിട്ടുണ്ടെന്ന് സംഘടകര്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ചിലവുകളും സംഘടന നല്‍കുന്നുണ്ട്. 

നിര്‍ധരരായ പെണ്‍കുട്ടികളെ കണ്ടെത്തി അവരുടെ കല്ല്യാണത്തിന് വേണ്ട സ്വര്‍ണാഭരണങ്ങളടക്കം നല്‍കി അവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എന്നും ഗ്രീന്‍വോയ്‌സ് മുമ്പിലുണ്ടായിരുന്നു. 

കഴിഞ്ഞ വര്‍ഷം നാദാപുരം നിയോജക മണ്ഡലത്തിലെ മികച്ച യു പി,ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ എന്നിവയെ കണ്ടെത്തി ക്യാഷ് അവാര്‍ഡും മൊമെന്റോയും  നല്‍കിയിരുന്നു. 

ഉപജില്ലയിലെ മികച്ച ഹൈസ്‌ക്കൂള്‍ അധ്യാപകനും അവാര്‍ഡ് നല്‍കിയിരുന്നു.വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിലൂടെ മാത്രമേ നാടിന്റെ ആത്മാവിന് പുരോഗതി പ്രാപിക്കാന്‍ സാധിക്കുകയുളളുവെന്ന തിരിച്ചറിവാണ് കൂടുല്‍ പ്രവര്‍ത്തനം വിദ്യാഭ്യാസ മേഖലയിലേക്ക് മാറ്റാന്‍ ഗ്രീന്‍വോയ്‌സിനെ പ്രേരിപ്പിക്കുന്നത് ഭാരവാഹികള്‍ പറഞ്ഞു. 

ഈ വര്‍ഷം വിവിധ പദ്ധതികളാണ് ഗ്രീന്‍ വോയ്‌സ് ആസൂത്രണം ചെയ്യുന്നത്. ഹൗസിംഗ് കോളനിയും സ്ത്രീകള്‍ക്ക് മാത്രമായി സേവ കേന്ദ്രവും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.കണ്ണൂര്‍ അഴിക്കോട് മണ്ഡലത്തില്‍ മികച്ച സ്‌ക്കൂളിലും അധ്യാപകര്‍ക്കും അവാര്‍ഡ് നല്‍കാനുളള പദ്ധതിയും ലക്ഷ്യം വെക്കുന്നുണ്ട്. 10 എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനുളള പദ്ധതിയും ഗ്രീന്‍വോയ്‌സ് ഈ വര്‍ഷം നടപ്പിലാക്കുന്നുണ്ട്. ഗ്രീന്‍ വോയിസ് മുഖ്യ രക്ഷാധികാരി വി നന്ദകുമാര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു.  

കെ കെ മൊയ്തീന്‍ കോയ, ജലീല്‍ പട്ടാമ്പി, വി ടി വി  ദാമോദരന്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പത്ര സമ്മേളനത്തില്‍ ഇജാസ് സീതി,  കെ കെ  മൊയ്തീന്‍ കോയ, റഷീദ് ബാബു പുളിക്കല്‍, അബൂബക്കര്‍ സേഫ് ലൈന്‍ , ഉല്ലാസ് ആര്‍ കോയ, ജാഫര്‍ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. 

Leave A Reply