Latest News :
...
Home » , , » ഹെല്‍ത്തോറിയം മേഗാ മെഡിക്കല്‍ ക്യാമ്പ് അബുദാബിയില്‍ മെയ് നാലിന്

ഹെല്‍ത്തോറിയം മേഗാ മെഡിക്കല്‍ ക്യാമ്പ് അബുദാബിയില്‍ മെയ് നാലിന്

Written By Muhimmath News on Tuesday, 1 May 2018 | 20:52


അബുദാബി: ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ നടത്തിവരുന്ന ഹെല്‍ത്തോറിയം ക്യാമ്പിന്റെ ഭാഗമായി അബുദാബി ഐ സി എഫ് നടത്തുന്ന മേഗാ മെഡിക്കല്‍ ക്യാമ്പ് മെയ് 4 ന് വെള്ളിയാഴ്ച രാവിലെ എട്ട്  മുതല്‍ വൈകിട്ട് ആറ് വരെ അബുദാബി അഹല്യ ആശപത്രിയില്‍ നടക്കും. മെഡിക്കല്‍ ക്യാമ്പയിന് വേണ്ടി ആശപത്രിയിലെ മുഴുവന്‍ വിഭാഗങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി ആശപത്രി അധികൃതര്‍ അറിയിച്ചു. ദന്തല്‍, ഓര്‍ത്തോ, ഇന്റേണല്‍ മെഡിസിന്‍, ഗൈനക്കോളജി, യൂറോളജി, ഓപ്തമോളജി, ജി പി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ സൗജന്യ പരിശോധന നടത്തും. എല്ലാവിഭാഗങ്ങള്‍ക്കും പരിശോധന സൗജന്യമായിരിക്കും. രാവിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെ സാധാരണക്കാര്‍ക്കും, ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ ഫാമിലികളേയുമാണ് പരിശോധിക്കുക. 

ക്യാമ്പിന്റെ ഭാഗമായി രാവിലെ പത്തിന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ ആരോഗ്യ ബോധവല്‍ക്കരണ ക്ലസുണ്ടാകും. വൈകിട്ട് നാലിന് സ്ത്രീകള്‍ക്ക് സംശയ നിവാരണ ക്ലാസ്സും ഒരുക്കിയിട്ടുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 7051089 വാട്‌സാപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം. ഏതെങ്കിലും പ്രത്യേക വിഭാഗം ഡോക്ടര്‍ മാരെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് അറിയിക്കണം. ക്യാബിന് മുന്നോടിയായി വിപുലമായ കമ്മിറ്റി യോഗം ചേര്‍ന്നു. അബ്ദുല്‍ ലത്തീഫ് ഹാജി അദ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. കെ പി ശാഫി സ്വാഗതവും നസീര്‍ നന്ദി പറഞ്ഞു.   

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved