Latest News :
Home » » ജീവകാരുണ്യത്തിലൂന്നിയ പ്രവാസി മാധ്യമപ്രവര്‍ത്തനം മാതൃകാപരം

ജീവകാരുണ്യത്തിലൂന്നിയ പ്രവാസി മാധ്യമപ്രവര്‍ത്തനം മാതൃകാപരം

Written By Muhimmath News on Wednesday, 30 May 2018 | 19:50


അബുദാബി: ജീവകാരുണ്യപ്രവര്‍ത്തനത്തിലൂന്നിക്കൊണ്ട് പ്രവാസ ലോകത്ത് നടക്കുന്ന മാധ്യമപ്രവര്‍ത്തനങ്ങളും മാധ്യമപ്രവര്‍ത്തകരും മാതൃകാപരമാണെന്ന് അബുദാബിയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മീഡിയ അബുദാബി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിനോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചവരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

പ്രസിഡന്റ് റസാഖ് ഒരുമനയൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസ്സി കോണ്‍സുലര്‍ രാജന്‍ മുരുകന്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സെന്‍സേഷണല്‍ ന്യൂസിനേക്കാള്‍ പരമപ്രധാനമാണ്. പ്രവാസികളായി കഴിയുന്ന നിരവധിപേര്‍ക്ക് മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ ഇടപെട
ലുകളിലൂടെ വലിയ ആശ്വാസവും വിലപ്പെട്ട ജീവിതവും തിരിച്ചുകിട്ടിയിട്ടുണ്ട്. ചൂഷണത്തിന് വിധേയമാകുന്ന പലരും രക്ഷപ്പെട്ടത് പ്രവാസി ലോകത്തെ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലും ഉചിതമായ വാര്‍ത്തകളുമാണ്.
പരസ്പരം മത്സരിക്കുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ കാണിക്കുന്ന ഐക്യവും ഇത്തരത്തിലുള്ള കൂട്ടായമകളും ഏവര്‍ക്കും മാതൃകയാണ്. മാനുഷിക പരിഗണനയും അവഗണിക്കപ്പെടുന്ന വിഭാഗത്തിന്റെ വിമോചനവുമാണ് മാധ്യമപ്രവര്‍ത്തരുടെ തൂലികയും കേമറയും പടവാളായി മാറേണ്ടത്. ഇത്തരത്തില്‍ പ്രവാസലോകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആശാവഹ
വും പ്രശംസനീയവുമാണെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

എംബസ്സി എജ്യുക്കേഷന്‍ ആന്റ് മീഡിയ വിഭാഗം സെക്കന്റ് സെക്രട്ടറി കപില്‍രാജ്, എന്‍ എം സി വൈസ് പ്രസിഡന്റ് പ്രശാന്ത് മാങ്ങാട്, യുഎഇ എക്‌സ്‌ചേഞ്ച് സി ഇ ഒ പ്രമോദ് മാങ്ങാട്, മീഡിയാവിഭാഗം മേധാവി കെ കെ മൊയ്തീന്‍ കോയ, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍ കുട്ടി, മലയാളി സമാജം പ്രസിഡന്റ് നാസ്സര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രതിനിധി ജ്യോതിലാല്‍, എസ്എഫ്‌സി ഗ്രൂപ്പ് പ്രിതിനിധി പ്രശാന്ത്, ഇന്ത്യന്‍ മീഡിയ വൈസ് പ്രസിഡന്റ് ടിപി ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സമീര്‍ കല്ലറ സ്വാഗതവും ട്രഷറര്‍ റാഷിദ് പൂമാടം നന്ദിയും പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങളും കുട്ടികളും സന്നിഹിതരായിരുന്നു. അനൂപ് (മാതൃഭൂമി) നൗഫല്‍(ഗള്‍ഫ് മാധ്യമം)അനില്‍ സി ഇടിക്കുള(ദീപിക)അബ്ദുല്‍ റഹ്മാന്‍(ഇ പത്രം)
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved