Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , » താജുല്‍ ഉലമയും നൂറുല്‍ ഉലമയും സമൂഹത്തിന് ആദര്‍ശ കരുത്ത് നല്‍കി

താജുല്‍ ഉലമയും നൂറുല്‍ ഉലമയും സമൂഹത്തിന് ആദര്‍ശ കരുത്ത് നല്‍കി

Written By Muhimmath News on Saturday, 5 May 2018 | 19:53



സീക്കോ(ദമ്മാം): സമൂഹത്തെ ആദര്‍ശ ധീരതയോടെ നയിക്കാന്‍ സ്ഥൈര്യവും കരുത്തും പകര്‍ന്നു നല്‍കിയ നേതാക്കളായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമയുമെന്ന് എസ്.വൈ.എസ്  കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ്  അലി  സഖാഫി വള്ള്യാട്  അഭിപ്രായപ്പെട്ടു. മുന്‍ഗാമികളായ നേതാക്കള്‍ സഹിച്ച ത്യാഗസമര്‍പ്പണത്തിന്റെ സാഫല്യമാണ് സുന്നി പ്രസ്ഥാനം ഇന്ന് കാണുന്ന  മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാര്‍ഥക മുന്നേറ്റത്തിന്റെ കരുത്തില്‍ ആവേശത്തോടെ കര്‍മ്മ വീഥിയില്‍  സജ്ജരാവണമെന്നും സഖാഫി  പറഞ്ഞു.

ഐ.സി.എഫ് ദമ്മാം സീക്കോ  യൂണിറ്റ് ദമ്മാം സഅദിയ്യയില്‍  സംഘടിപ്പിച്ച  'മുന്നേറ്റം' മോട്ടിവേഷന്‍  ക്യാമ്പില്‍  വിഷയാവതരണം നടത്തുകയായിരുന്നു അദ്ധേഹം. ക്യാമ്പ്  ഐ.സി.എഫ്  പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്  അഹ്‌സനി  ഉദ്ഘാടനം ചെയ്തു. യൂണിറ്റ്  പ്രസിഡന്റ് അബ്ബാസ്  സഖാഫി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി അമാനി, അന്‍വര്‍ കളറോഡ്, ഖാലിദ് ബാഖവി, ഉമര്‍ ലത്തീഫി, സിദ്ധീഖ് സഖാഫി, അലി ബാഖവി, കെ.പി  മൊയ്തീന്‍ ഹാജി  തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ്  കുഞ്ഞി ഉളുവാര്‍  സ്വാഗതവും അബ്ദുല്‍ കാദിര്‍ സഅദി നന്ദിയും  പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved