Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: കാസര്‍കോട് മേഖലയില്‍ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ പ്രസ്ഥാന കെട്ടിപ്പെടുക്കാന്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ.ഭാസ്‌ക്കരന്റെ നാമഥേയത്തില്‍ നുള്ളിപ്പാടി മാര്‍ക്‌സ് ഭവന്‍ കെട്ടിടത്തില്‍ നിര്‍മ്മിച്ച ഓഡിയറ്റോറിയം സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. 

സി.പി.ഐ(എം) ജില്ലാ  കമ്മിറ്റി അംഗം ടി.കെ.രാജന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം എം.സുമതി, ടി.എം.എ.കരീം, കെ.ഭാസ്‌ക്കരന്‍, പി.വി.കുഞ്ഞമ്പു, പൈക്കം ഭാസ്‌ക്കരന്‍, പി.ശിവപ്രസാദ്, കെ.രവീന്ദ്രന്‍, ടി.കെ.ഭാസ്‌ക്കരന്റെ കുടുംബാംഗങ്ങളായ സാവിത്രി, രാമകൃഷ്ണന്‍, ചിത്ര എന്നിവര്‍ സംസാരിച്ചു.   

Leave A Reply