Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page



കാസര്‍ഗോഡ്: രാജ്യത്ത് കലുഷിതമായി കൊണ്ടിരിക്കുന്ന കാലിക രാഷ്ട്രീയത്തില്‍ സേട്ടു സാഹിബിന്റെ വിയോഗത്തിന്റെ വിടവ് നികത്താനാവത്തതാണെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം പരിപൂര്‍ണ്ണമായും സങ്കയില്ലാതെ പുലരുന്നതായി നാം കാണുകയാണെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.ഐ എന്‍ എല്‍ കാസര്‍കോട്ട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിച്ചു.
 സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കോണ്‍ഗ്രസ് എസ് നേതാവ് അനന്തന്‍ നമ്പ്യാര്‍ ,എന്‍ സി പി ജില്ലാ സെക്രട്ടറി മഹ്മൂദ്മുള്ളേരിയ, ഐ എന്‍ എല്‍ സുപ്രീം കൗണ്‍സില്‍ അംഗം കെ എസ് ഫക്രുദ്ദീന്‍, എന്‍എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം സുബൈര്‍ പടുപ്പ്, ജില്ലാ ട്രഷറര്‍ മുഹമ്മദ് മുബാറക്ക് ഹാജി, പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം,  എന്‍ വൈ എല്‍ സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, കലീല്‍ എരിയാല്‍, ഐ എന്‍ എല്‍ ജില്ലാ നേതാക്കളായ സഫറുള്ള ഹാജി പട്ടേല്‍, മുസ്തഫ തോര വളപ്പ്, ഹംസ മാസ്റ്റര്‍, അമീര്‍ കൊടി, ഇഖ്ബാല്‍ മാളിക റിയാസ്  അമലടുക്കം ഹനീഫ് കടപ്പുറം, അഡ്വ: ശൈഖ് ഹനീഫ, ഐ എം സി സി നേതാക്കളായ മജീദ് കുഞ്ഞിപ്പള്ളി, ഷെരീഫ് കൊളവയല്‍, ശംസുദ്ദീന്‍ കടപ്പുറം സംബന്ധിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി അസിസ് കടപ്പുറം സ്വാഗതവും ജില്ലാ സെക്രട്ടറി സി എം എ ജലീല്‍ നന്ദിയും പറഞ്ഞു.

Leave A Reply