Latest News :
...
Home » » അഹമ്മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റ്: പ്രതിഭ എരോല്‍ ജേതാക്കള്‍

അഹമ്മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റ്: പ്രതിഭ എരോല്‍ ജേതാക്കള്‍

Written By Muhimmath News on Monday, 7 May 2018 | 12:32

കാസര്‍കോട് : ചെന്നിക്കര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച അഹമ്മദ് അഫ്‌സല്‍ സ്മാരക ദക്ഷിണേന്ത്യന്‍ കബഡി ടൂര്‍ണമെന്റില്‍ പ്രതിഭ എരോല്‍ ജേതാക്കളായി. 

പ്രോ കബഡി താരങ്ങളായ സചിന്‍ സുവര്‍ണ, പ്രപഞ്ചന്‍, അനൂപ് ആറാട്ടുകടവ്, സര്‍വീസസിന്റെ ഗിരീഷ് മുല്ലച്ചേരി എന്നിവര്‍ അണിനിരന്ന പ്രതിഭ എരോല്‍ ചെന്നൈയില്‍ നിന്നുള്ള പ്രോ കബഡി താരങ്ങള്‍ അണിനിരന്ന ശ്രീ ഗണേശ ബട്ടംപാറയെയാണ് പരാജയപ്പെടുത്തിയത്. 

ജെകെ അക്കാദമി കാസര്‍കോട് മൂന്നും മൂഡബിദ്രി ആല്‍വാസ് നാലും സ്ഥാനം നേടി. ജഗദീഷ് കുമ്പള, നഗരസഭ അംഗം കെ.ദിനേശന്‍, സന്ദീപ് ചെന്നിക്കര, നാരായണന്‍ ടോപ്‌സ്, മുഹമ്മദ് ഹാഷിം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അനില്‍ ചെന്നിക്കര അധ്യക്ഷനായി. വിനു ചെന്നിക്കര പ്രസംഗിച്ചു. കബഡിതാരങ്ങളായ ജഗദീഷ് കുമ്പള, സാഗര്‍ ബി. കൃഷ്ണ, അനൂപ് ആറാട്ടുകടവ്, നിഷാന്ത് കുതിരക്കോട്, ഗിരീഷ് മുല്ലച്ചേരി, മാരത്തണ്‍ താരം രാഗേഷ് പെരുമ്പള എന്നിവരെ ആദരിച്ചു. മത്സരം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved