Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » » 'തര്‍ത്തീല്‍': കാന്തപുരം ലോഗോ പ്രകാശനം ചെയ്തു

'തര്‍ത്തീല്‍': കാന്തപുരം ലോഗോ പ്രകാശനം ചെയ്തു

Written By Muhimmath News on Tuesday, 15 May 2018 | 21:51



മസ്‌കത്ത്:  രിസാല സ്റ്റഡി സര്‍ക്കിള്‍ സ്റ്റുഡന്‍സ് വിഭാഗത്തിന് കീഴില്‍ റമസാനില്‍ സംഘടിപ്പിച്ചു വരുന്ന തര്‍ത്തീലിന് ഒമാനില്‍ ഔദ്യോഗിക തുടക്കം. തര്‍ത്തീലിന്റെ ലോഗോ പ്രകാശനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു.  

'ഖുര്‍ആന്‍ വഴി കാട്ടുന്നു' എന്ന പ്രമേയത്തില്‍ യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ തലങ്ങളില്‍ മത്സരങ്ങളും മത്സരരേതര പരിപാടികളും അരങ്ങേറും. ഖുര്‍ആന്‍ പാരായണ മത്സരം, ഹിഫ്‌സ്, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ ടോക്ക്, മുജവ്വദ് പ്രഭാഷണം എന്നിവ തര്‍ത്തീലിന്റെ ഭാഗമായി നടക്കും. ജി സി സിയിലെ ആറ് രാഷ്ട്രങ്ങളിലും തര്‍ത്തീലിന്റെ ഭാഗമായുള്ള പരിപാടികള്‍ അരങ്ങേറും. 

മസ്‌കത്തില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ തറയിട്ടാല്‍ ഹസന്‍ സഖാഫി, ഐസിഎഫ് നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി, ആര്‍എസ്‌സി നാഷനല്‍ ചെയര്‍മാന്‍ നിശാദ് അഹ്‌സനി, ജനറല്‍ കണ്‍വീനര്‍ ഖാരിജത്ത്, കണ്‍വീനര്‍മാരായ ഷാഫി നൂറാനി, നിസാം കതിരൂര്‍, ശംസീര്‍ 
അബ്ദുര്‍റഹ്മാന്‍, ശജീര്‍ കൂത്തുപറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved