Latest News :
...
Home » , , » കോണ്‍ഗ്രസ് എംഎല്‍എമാരെ രാജ്ഭവനില്‍ കയറ്റിയില്ല, മുദ്രാവാക്യം വിളിയും പ്രതിഷേധവും

കോണ്‍ഗ്രസ് എംഎല്‍എമാരെ രാജ്ഭവനില്‍ കയറ്റിയില്ല, മുദ്രാവാക്യം വിളിയും പ്രതിഷേധവും

Written By Muhimmath News on Wednesday, 16 May 2018 | 18:17


ബംഗളുരു: മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉയര്‍ത്താന്‍ എംഎല്‍എമാരെ മുഴുവന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിജയിച്ചില്ല. ജെഡിഎസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാര്‍ നല്‍കിയ കത്തുകളുമായി രാജ്ഭവന് മുന്നിലെത്തിയെങ്കിലും എല്ലാവരെയും കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തി.

ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമിക്കും പത്ത് എംഎല്‍എമാര്‍ക്കും പ്രവേശനാനുമതി നല്‍കി.

തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. 117 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി കുമാരസ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved