Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , » കര്‍ണാടകയില്‍ ബി.ജെ.പിക്ക് നേരിയ മുന്നേറ്റം

കര്‍ണാടകയില്‍ ബി.ജെ.പിക്ക് നേരിയ മുന്നേറ്റം

Written By Muhimmath News on Tuesday, 15 May 2018 | 09:05

ബെംഗളൂരു: കര്‍ണാടകയിലെ ഭരണം നിലനിറുത്താന്‍ കോണ്‍ഗ്രസും തിരിച്ചു പിടിക്കാന്‍ ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണല്‍ പുരോഗമിക്കവെ 78 സീറ്റുമായി ബി.ജെ.പിയും71 സീറ്റുമായി കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. കിംഗ് മേക്കറാവുമെന്ന് കരുതുന്ന മതേതര ജനതാദള്‍ 25 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. തീരദേശ മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് മുന്നേറ്റം കാഴ്ചവയ്ക്കുന്നത്.

വോട്ടെണ്ണല്‍ മുക്കാല്‍ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിക്കാണ് മേല്‍ക്കൈ. ബദാമിയില്‍ മുഖ്യമന്ത്രിസി ദ്ധരാമയ്യ ലീഡ് തിരിച്ച് പിടിച്ചു. എന്നാല്‍ ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നിട്ട് നില്‍ക്കുന്നു.


ഉച്ചയോടെ അന്തിമ ഫലം പുറത്ത് വരും. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വരികയാണെങ്കില്‍ ജെ.ഡി.എസിന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ ഇരു പാര്‍ട്ടികളും ഇപ്പോള്‍ തന്നെ ആരംഭിച്ചതായാണ് വിവരം.ആദ്യ ഫല സൂചനകള്‍ ഒമ്പത് മണിയോടെ ലഭ്യമാകും. അന്തിമ ചിത്രം ഉച്ചയോടെ വ്യക്തമാകും.

1952ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങാണ് ഇത്തവണത്തേത് (72.13 ശതമാനം). എക്‌സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്. എന്തായാലും ചരിത്രത്തിലെ വലിയ പോളിങിന് ശേഷം വിധി പ്രഖ്യാപനത്തിലേക്ക് നീങ്ങുമ്പോള്‍ ദേശീയ രാഷ്ട്രീയം ഇന്ന് കര്‍ണാടകയിലേക്ക് ഉറ്റുനോക്കുകയാണ്.

അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും.കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985ല്‍ രാമകൃഷ്ണ ഹെഗ്‌ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.

ഒറ്റക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തൂക്കുസഭയുടെ സാധ്യത മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഇരു പാര്‍ട്ടികളും അണിയറയില്‍ ആരംഭിച്ചതായാണ് വിവരം. അധികാരം പങ്കിടുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജെ.ഡി.എസിന് മുന്നില്‍ ബി.ജെ.പിയും കോണ്‍ഗ്രസും വെച്ചതായും വിവരമുണ്ട്.

2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബി.ജെ.പിയും ജെ.ഡി.എസും 40 വീതം സീറ്റുകളില്‍ വിജയിച്ചു.

ആകെ 224 മണ്ഡലങ്ങളില്‍ 222 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ശിക്കാരിപുര മണ്ഡലത്തില്‍ ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പയും രാമനഗര, ചെന്നപ്പട്ടണ മണ്ഡലങ്ങളില്‍ ജനതാദള്‍ എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും മത്സരിക്കുന്നു.

ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗറിലും പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗറിലും തിരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved