Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണു വോട്ടെടുപ്പ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു. 

ബെംഗളൂരു മഹാനഗരസഭയിലെ ജയനഗര്‍ ഒഴിച്ചുള്ള 223 നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ജനവിധിയെ 'മിനി ലോക്‌സഭാ' തിരഞ്ഞെടുപ്പ് എന്നാണു വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ആകെ, 2654 സ്ഥാനാര്‍ഥികളാണു മാറ്റുരയ്ക്കുന്നത്. മാസങ്ങള്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കാണ് ഇന്നത്തെ കലാശക്കൊട്ടോടെ അവസാനമാകുന്നത്. പ്രീ പോള്‍ സര്‍വേകള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനു മുന്‍തൂക്കം പ്രഖ്യാപിക്കുമ്പോള്‍ ബിജെപിയും പ്രതീക്ഷയിലാണ്. 

പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും രണ്ടു മുഖ്യമന്ത്രിമാരെയും 22 കേന്ദ്രമന്ത്രിമാരെയും അണിനിരത്തി പ്രചാരണം അവസാനിപ്പിക്കുന്നത് അതിന്റെ തെളിവായിട്ടാണു വിലയിരുത്തപ്പെടുന്നത്. കര്‍ണാടക പിടിച്ചെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനെത്തി. 18 റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. കര്‍ഷക പ്രശ്‌നങ്ങള്‍ മുതല്‍ അഴിമതി വരെ മുന്നോട്ടു വച്ചു വോട്ടുതേടി. അതിനാല്‍ തന്നെ സീറ്റുകള്‍ കൂട്ടി അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി.

അതേസമയം, ഭരണാനുകൂല സാഹചര്യം പരമാവധി മുതലെടുക്കാമെന്ന വിലയിരുത്തലിലാണു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും പ്രചാരണത്തിനായെത്തി. 

പെട്രോള്‍ വിലവര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കാളവണ്ടിയിലും സൈക്കിളിലും രാഹുല്‍ പ്രചാരണം നടത്തി. മുഖ്യമന്ത്രി സിദ്ധാരാമയ്യയെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. കേന്ദ്രമന്ത്രിമാരുടെയും ദേശീയ നേതാക്കളുടെയും ഘോഷയാത്ര തന്നെയായിരുന്നു കര്‍ണാടകയിലേക്ക്. 

നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിമര്‍ശിച്ചു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ക്ഷേത്ര, മഠ സന്ദര്‍ശനങ്ങള്‍ക്കു പ്രാധാന്യം നല്‍കി അമിത് ഷായുടെ പര്യടനം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രിമാര്‍, എഐസിസി നേതാക്കള്‍ തുടങ്ങി വലിയ നിരയാണു പ്രസംഗവേദികള്‍ കീഴടക്കിയത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ നടത്തുന്ന പോരാട്ടം.

Leave A Reply