Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , , , » സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചേക്കും; കോണ്‍ഗ്രസ് കോടതിയിലേക്ക്

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചേക്കും; കോണ്‍ഗ്രസ് കോടതിയിലേക്ക്

Written By Muhimmath News on Wednesday, 16 May 2018 | 17:13



ബംഗളൂരു: സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എംഎല്‍എമാര്‍ക്കായി പിടിവലി തുടരുന്നതിനിടെ, കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബി.ജെ.പിയെ ക്ഷണിക്കുക.



രാവിലെ ഗവര്‍ണര്‍ വാജിഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ബിജെപി നിയമസഭാ കക്ഷി നേതാവ് യെദ്യൂരപ്പ ഉന്നയിച്ചിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് യെദ്യൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് യെദിയൂരപ്പക്ക് ഗവര്‍ണര്‍ മറുപടി നല്‍കിയത്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ബി.ജെ.പിയുടെ നീക്കം. ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുന്നതാണ് സാധാരണയായി തുടര്‍ന്നുവരുന്ന കീഴ് വഴക്കം. മാത്രമല്ല, ഗവര്‍ണര്‍ വാജിഭായി വാല പഴയ ബിജെപി നേതാവും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമാണ് എന്നത് ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

അതേസമയം, ഭൂരിപക്ഷമുള്ള സഖ്യമെന്ന നിലയില്‍ തങ്ങളെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന സൂചനയും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. മനു അഭിഷേക് സിംഗ് വി കോണ്‍ഗ്രസിനായി കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ജെഡിയു നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി ഇന്ന് വൈകീട്ട് ഗവര്‍ണറെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ കുതിരക്കച്ചവടത്തിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved