Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പ് പുരോഗമിക്കവേ പലയിടങ്ങളിലും ഇ.വി.എം തകരാറ് വോട്ടെടുപ്പ് തടസം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ചിലയിടത്ത് വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സുഗമമായ വോട്ടെടുപ്പിന് തടസം സൃഷ്ടിച്ചു.

ശ്രീരംഗപട്ടണത്തിലെ മേലാപുര ഗ്രാമത്തില്‍ ഇ.വി.എം തകരാറിനെ തുടര്‍ന്ന് സാങ്കേതികമായ പ്രശ്‌നങ്ങളുണ്ടാവുകയും വോട്ടെടുപ്പ് താമസിക്കുകയും ചെയ്തു. ബി.ജെ.പി താലൂക്ക് പ്രസിഡന്റ് ടി ശ്രീധര്‍ ബൂത്തില്‍ വോട്ടു ചെയ്യാന്‍ വന്നപ്പോഴാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്. അതേ മണ്ഡലത്തിലെ ഹെബാഡിഹുണ്ടിയിലും സമാനമായ പ്രശ്‌നങ്ങളുണ്ടായി.

ശ്രീരംഗപട്ടണത്തിനു പുറമേ ബംഗളുരുവിലും ഹുബ്ബള്ളിയിലും ഇ.വി.എം തകരാര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബംഗളുരുവില്‍ ഇ.വി.എമ്മില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയതായി ആരോപണമുണ്ട്. കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പയാണ് ആരോപണവുമായി രംഗത്തുവന്നത്.

'ആര്‍.എം.വി സെക്കന്റ് സ്റ്റേജിലെ എന്റെ പിതാവിന്റെ വീടിന് എതിര്‍വശത്തായി അഞ്ച് ബൂത്തുകളുണ്ട്. രണ്ടാം ബൂത്തില്‍ ഏത് ബട്ടന്‍ അമര്‍ത്തിയാലും വോട്ടു വീഴുന്നത് താമരയ്ക്കാണ്. വോട്ടു ചെയ്യാതെ വോട്ടര്‍മാര്‍ മടങ്ങുകയാണ്.' എന്നാണ് ട്വിറ്ററിലൂടെ ബ്രിജേഷ് ആരോപിച്ചത്.

ഇ.വി.എം തകരാറിനെ തുടര്‍ന്ന് ഭവന്‍ നഗറില്‍ 8.30 വരെ വോട്ടെടുപ്പ് നടത്താനായില്ല. ഇന്നു രാവിലെയാണ് കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും ഈ തെരഞ്ഞെടുപ്പ്.
രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍.ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

4.96 കോടിയിലേറെ വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 2.52 കോടി പുരുഷ വോട്ടര്‍മാരും 2.44 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 4552 പേര്‍ ട്രാന്‍സ്‌ജെന്ററുകളുമാണ്.

Leave A Reply