Latest News :
...
Home » , , , » രാജ്ഭവനില്‍ കോണ്‍ഗ്രസ് പ്രതിഷേധം

രാജ്ഭവനില്‍ കോണ്‍ഗ്രസ് പ്രതിഷേധം

Written By Muhimmath News on Thursday, 17 May 2018 | 10:45

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ് സത്യപ്രതിജ്ഞ ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിധാന്‍ സഭയ്ക്കു പുറത്ത് പ്രതിഷേധം ആരംഭിച്ചു.

സഭയ്ക്കു പുറത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ കുത്തിയിരുന്നാണ് എംഎല്‍എമാര്‍ പ്രതിഷേധം ആരംഭിച്ചത്. ഉച്ചവരെ പ്രതിഷേധം തുടരുമെന്നും ശേഷം എംഎല്‍എമാരേ ഇന്നലെ മാറ്റി പാര്‍പ്പിച്ച റിസോര്‍ട്ടിലേക്ക് തന്നെ കൊണ്ടുപോവുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ജെഡിഎസും എംഎല്‍എമാരേ പ്രതിഷേധ സ്ഥലത്തേക്ക് എത്തിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. തങ്ങളുടെ എംഎല്‍എമാരെല്ലാം കൂടെയുണ്ട്.പിന്നെ എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. അതിനാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ് ചെയ്തിരിക്കുന്നത്. ഭൂരിപക്ഷമില്ലെന്നുവന്നാല്‍ ഇടക്കാല ഉത്തരവിലൂടെ സത്യപ്രതിജ്ഞ അസാധുവാക്കാം. സത്യപ്രതിജ്ഞ നിലനിര്‍ത്തിയാല്‍ വിശ്വാസവോട്ട് നേരത്തേയാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യാം. ഈ സാഹചര്യത്തില്‍ യെദ്യൂരപ്പ ഹാജരാക്കുന്ന കത്തുകളിലെ കണക്ക് നിര്‍ണായകമാകുമെന്ന് ചുരുക്കം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved