Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: അനധികൃതമായി നഗരത്തില്‍ വഴിയോരക്കച്ചവടം നടത്തിയവരെ നഗരസഭയുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. ജി.എച്ച്.എസ്. പരിസരംമുതല്‍ പഴയ ബസ്സ്റ്റാന്‍ഡുവരെ അനധികൃതമായി വഴിയോരക്കച്ചവടം നടത്തിയവരെ കഴിഞ്ഞദിവസം നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നു. 

നഗരസഭാ ആരോഗ്യവിഭാഗം, റവന്യൂ, പോലീസ് എന്നിവ സംയുക്തമായാണ് ഒഴിപ്പിക്കല്‍ നടത്തിയത്. എന്നാല്‍ തെരുവുകച്ചവടക്കാരുടെ സംഘടന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയവരെ ഒഴിപ്പിച്ചിട്ടില്ല. പഴയ ബസ്സ്റ്റാന്‍ഡുമുതല്‍ മത്സ്യമാര്‍ക്കറ്റിലേക്ക് പോകുന്ന ഇരുവശങ്ങളിലുമുള്ള അനധികൃത തെരുവുകച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. 

കാല്‍നടയാത്ര ദുരിതമാവുകയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇവരുടെ കച്ചവടംമൂലം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി. ആരോഗ്യ വകുപ്പ് സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഹ്മാന്‍, ഓവര്‍സിയര്‍ ഗംഗാധരന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ ജയരാജ് എന്നിവര്‍ നേതൃത്വംനല്‍കി.

Leave A Reply