Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » ആദൂര്‍ റഹ്മത്ത് നഗറില്‍ സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും ബുധനാഴ്ച തുടങ്ങും

ആദൂര്‍ റഹ്മത്ത് നഗറില്‍ സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും ബുധനാഴ്ച തുടങ്ങും

Written By Muhimmath News on Tuesday, 1 May 2018 | 17:49


ആദൂര്‍:  കേരള മുസ്ലിം ജമഅത്ത് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന സ്വലത്ത് വാര്‍ഷികത്തിനും മതപ്രഭാഷണത്തിനും ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ടി എം അബ്ദുല്ല പുളിയടി പതാക ഉയര്‍ത്തും. 7 മണിക്ക്  നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് യഹ്യല്‍ ഹൈദറുസിയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദിന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസന്‍ അബ്ദുല്ലാഹി ഇമ്പിച്ചി തങ്ങള്‍ ഖലില്‍ സ്വാലഹ് പ്രാര്‍ത്ഥന നിര്‍വഹിക്കും.
അബ്ദുല്‍ ലത്തിഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും. 

മെയ് 3 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ആത്മിയ സമ്മേളനം യൂസുഫ് സഖാഫി ആദൂരിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് അശറഫ് തങ്ങള്‍ അല്‍ മദനി ഉദ്ഘാടനം ചെയ്യും പ്രരംഭ പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ നേതത്വം നല്‍ക്കും സാന്ത്യന വിതരണം സയ്യിദ് മുഹമ്മദ് അസ്സഖാഫ് തങ്ങള്‍ നിര്‍വഹിക്കും ഹാരിസ് ഹിമമി സഖാഫി മുഖ്യ പ്രഭാഷണം നടത്തും ആത്മിയ സമ്മേളനത്തിന് സയ്യിദ് പി എസ് ആറ്റകോയ തങ്ങള്‍ ബഹസന്‍ തങ്ങള്‍ കൊടുവള്ളി  നേതൃത്വം നല്‍ക്കും പ്രാസ്ഥന രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved