Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » കുമ്പളയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സ്ത്രീയുടെ കാല്‍ അറ്റു

കുമ്പളയില്‍ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സ്ത്രീയുടെ കാല്‍ അറ്റു

Written By Muhimmath News on Sunday, 13 May 2018 | 17:31


കുമ്പള: റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി സ്ത്രീയുടെ കാല് വേര്‍പ്പെട്ടു. കുമ്പളയിലെ രാജമ്മ(55)യുടെ ഇടതുകാലാണ് വേര്‍പ്പെട്ട് പോയത്. രാജമ്മയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8 മണിയോടെ കുമ്പള റെയില്‍വേസ്റ്റേഷന് സമീപത്താണ് സംഭവം. രാജമ്മയെ ഇടത് കാല് വേര്‍പ്പെട്ട് രക്തത്തില്‍കുളിച്ച് കിടക്കുന്ന നിലയിലാണ് കണ്ടത്. 

മംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകായിരുന്ന തീവണ്ടിയാണ് രാജമ്മയെ ഇടിച്ചത്. ഇവര്‍ വേഗത്തില്‍ ട്രാക്ക് മറികടക്കുന്നതിനിടെ തീവണ്ടി തട്ടി വീഴുകയും ഇടതു കാലില്‍തീവണ്ടി കയറിയിറങ്ങുകയുമായിരുന്നു. വേര്‍പ്പെട്ട കാല്‍ കുമ്പള പൊലീസ് കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved