Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » നിക്ഷേപകരുടെ തുക ഒന്നര മാസത്തിനുള്ളില്‍ തിരിച്ചുനല്‍കുമെന്ന് കല്ലറക്കല്‍സ് മഹാറാണി ജ്വല്ലറി ഉടമ

നിക്ഷേപകരുടെ തുക ഒന്നര മാസത്തിനുള്ളില്‍ തിരിച്ചുനല്‍കുമെന്ന് കല്ലറക്കല്‍സ് മഹാറാണി ജ്വല്ലറി ഉടമ

Written By Muhimmath News on Monday, 14 May 2018 | 17:12


കാസര്‍കോട്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ കാസര്‍കോട്ടെ കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലറിയിലെ ഇടപാടുകാര്‍ക്ക് നല്‍കേണ്ട മുഴുവന്‍ തുകയും ഒന്നര മാസത്തിനുള്ളില്‍ തിരിച്ചു നല്‍കുമെന്ന് ജ്വല്ലറി ഉടമ ആന്റോ അറിയിച്ചു. ഏതാനും മാസങ്ങളായി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജ്വല്ലറി അടച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ജ്വല്ലറിയില്‍ അര ലക്ഷം രൂപ മുതല്‍ മുകളിലോട്ട് നിക്ഷേപിച്ചവര്‍ക്ക് തുക തിരിച്ച് നല്‍കാന്‍ കഴിഞ്ഞില്ല. ചിലര്‍ക്ക് തുക സമയബന്ധിതമായി നല്‍കിയിരുന്നതായി പറയുന്നു. 

നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ ജ്വല്ലറിക്ക് മുന്നില്‍ ദിവസങ്ങളോളം ബഹളം വെച്ചിരുന്നു.രണ്ട് മൂന്ന് തവണ കാസര്‍കോട് എസ്.ഐ.പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ ജ്വല്ലറി ഉടമയും ഇടപാടുകാരും ചര്‍ച്ച നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാലാണ് പ്രയാസങ്ങള്‍ ഉണ്ടായതെന്ന് ആന്റോ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved