Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » കേന്ദ്ര മെഡിക്കല്‍ കോളേജ്: ആക്ഷന്‍ കമ്മിറ്റി വി സി യുമായി ചര്‍ച്ച നടത്തി

കേന്ദ്ര മെഡിക്കല്‍ കോളേജ്: ആക്ഷന്‍ കമ്മിറ്റി വി സി യുമായി ചര്‍ച്ച നടത്തി

Written By Muhimmath News on Wednesday, 16 May 2018 | 19:49പെരിയ: സി യു കെ മെഡിക്കല്‍ കോളേജ് ആക്ഷന്‍ കൗണ്‍സില്‍ ,ചെയര്‍മാന്‍ ഡോ. ഖാദര്‍ മാങ്ങാടിന്റെ നേതൃത്വത്തില്‍ പെരിയയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങണമെന്നു ആവശ്യപ്പെട്ടു വി സി യുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി. 

  
കേന്ദ്ര സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചു വിസി ഡോ. വി ഗോപകുമാറിനെക്കൂടാതെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഡോ. കെ സി ബൈജു, ഡോ.കെ ജയപ്രസാദ്, രജിസ്ട്രാര്‍ ഡോ.രാധാകൃഷ്ണന്‍ നായര്‍, ഫിനാന്‍സ് ഓഫീസര്‍ ഡോ.ബി ജയകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജഗോപാല്‍ കെ ജി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഡോ കെ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളേജ് സാധാരണ ഗതിയില്‍ കേന്ദ്ര സര്‍വകലാശാലയില്‍ തുടങ്ങാറില്ലന്നും എന്നാല്‍ കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥയും കേരളത്തില്‍ മെഡിക്കല്‍ കോളേജ് ഇല്ലാത്ത ഏക ജില്ല എന്ന അവസ്ഥയും പരിഗണിച്ചു പിജി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ ആരംഭിക്കാന്‍ എല്ലാവരും കൂടി സമ്മര്‍ദ്ദം ചെലുത്തിയാല്‍ സാധിക്കുമെന്നും വ ിസി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഈ സര്‍വകലാശാലയില്‍ പബ്ലിക് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ കൂടാതെ ജീനോമിക് സയന്‍സ് ഉള്‍പ്പടെ  വിവിധ ശാസ്ത്രവിഷയങ്ങളില്‍ (inter disciplinary research)  വിഷയാന്തര ഗവേഷണം നടക്കുന്നുണ്ട് . ഒരു മെഡിക്കല്‍ പി ജി ഡിപ്പാര്‍ട്‌മെന്റ് വന്നാല്‍ ഗവേഷണങ്ങള്‍  പ്രയോജനപ്പെടുത്താന്‍ സാധിക്കും.  ജില്ലക്കാരനായ അഡ്വക്കേറ്റ് ജനറല്‍ കെ കെ വേണുഗോപാലനെപ്പോലുള്ളവരുടെ സഹായം തേടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ ചികിത്സാ സൗകര്യം അപര്യാപ്തമായ ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ കോളേജ്  പാക്കേജ് ധനകാര്യ മന്ത്രി ഏര്‍പ്പെടുത്തിയ അനുകൂല ഘടകം പ്രയോജനപ്പെടുത്തണമെന്നും അതിനു വേണ്ടി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു ഫണ്ട് കണ്ടെത്തണമെന്നും എക്‌സിക്യൂട്ടീവ് അംഗം ഡോ. ബൈജു പറഞ്ഞു.  

നയപരമായ തീരുമാനം എടുക്കേണ്ടതിനാല്‍  രാഷ്ട്രീയ സമ്മര്‍ദ്ദം  വേണ്ടതുണ്ട്. എല്ലാവരും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി നീങ്ങണം. അതിനു മുന്നോടിയായി അടുത്ത എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വച്ച് തന്നെ തീരുമാനം എടുത്ത് വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കുമെന്നും വിസി അറിയിച്ചു. 50 ഏക്കര്‍ കേരള സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്ലാന്റേഷന്‍  കോര്‍പറേഷന്‍ അവ ഇനിയും വിട്ടു നല്‍കിയിട്ടില്ല . ഇക്കാര്യം റെവന്യൂ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിലും കമ്മിറ്റി ഇടപെടണമെന്നും വിസി കൂട്ടിച്ചേര്‍ത്തു.
കമ്മിറ്റി കണ്‍വീനര്‍ അഡ്വ ശ്രീകാന്ത്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, കാസര്‍കോടിനൊരിടം, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, പീപ്പിള്‍സ് ഫോറം പ്രതിനിധികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved