Latest News :
...
Home » » മൊഗ്രാലില്‍ അമിതവേഗതയിലെത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു; ഡ്രൈവര്‍ക്ക് ഷോക്കേറ്റു

മൊഗ്രാലില്‍ അമിതവേഗതയിലെത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു; ഡ്രൈവര്‍ക്ക് ഷോക്കേറ്റു

Written By Muhimmath News on Monday, 14 May 2018 | 17:59


മൊഗ്രാല്‍: അമിതവേഗതയിലെത്തിയ ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റ് പരിക്കേറ്റു. മംഗളൂരു കാസര്‍കോട് ദേശീയപാതയില്‍ മൊഗ്രാലിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം.

കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് ചരക്കുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികള്‍ മദ്രസയിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ സമയോജിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved