കാസര്‍കോട്: വഴിയോരക്കച്ചവടക്കാര്‍ക്കെതിരെ ലഭിച്ച വ്യാപകമായ പരാതിയെ തുടര്‍ന്ന് നഗരസഭ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു.
വെള്ളിയാഴ്ച നടത്തിയ ഒഴിപ്പിക്കലില്‍ 15 വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചു. എം.ജി. റോഡ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം വരെയുള്ള ഭാഗങ്ങളിലെ തെരുവുകച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്.
തിരിച്ചറിയല്‍കാര്‍ഡ് ലഭിച്ചിട്ടുള്ളവര്‍ക്ക് താക്കീത് നല്കുകയുംചെയ്തു. തെരുവുകച്ചവടക്കാര്‍ ക്രമാതീതമായി വര്‍ധിക്കുകയും വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടായിത്തീരുകയുംചെയ്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കല്നടപടിയെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി.
ഒഴിപ്പിച്ച വഴിയോരക്കച്ചവടക്കാര്‍ക്ക് ഘട്ടംഘട്ടമായി
പുനരധിവാസം ഉറപ്പുവരുത്തും. ഇതിനായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 60 വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.
നഗരത്തില്‍ വര്‍ധിച്ചുവരുന്ന വഴിയോരക്കച്ചവടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളില്‍നിന്ന് പരാതിയുയര്‍ന്നിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയും നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചും കച്ചവടംനടത്തുകയാണെന്നും മാലിന്യം റോഡില്‍ വലിച്ചെറിയുകയോ മറ്റു വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍ ഉപേക്ഷിക്കുയോ ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും പരാതിപ്പെട്ടിരുന്നു.