Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , , » ജില്ലാ എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് നാളെ രാവിലെ; ലഹരിക്കെതിരെ യുവജന ശബ്ദമുയരും.

ജില്ലാ എസ് വൈ എസ് കലക്ടറേറ്റ് മാര്‍ച്ച് നാളെ രാവിലെ; ലഹരിക്കെതിരെ യുവജന ശബ്ദമുയരും.

Written By Muhimmath News on Wednesday, 9 May 2018 | 17:56


കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കിടയിലും ഗ്രാമങ്ങളിലും ബോധവത്കരണം ലക്ഷ്യം വെച്ച് എസ് വൈ എസ് നടത്തി വരുന്ന ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക പ്രചാരണത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച രാവിലെ കലക്ടറേറ്റ് മാര്‍ച്ച് നടക്കും. ലഹരിക്കെതിരെ നിയമ നടപടി ശക്തമാക്കണമെന്നും ലഹരി കേസ്സുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കനത്ത  ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്  നടക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണി നിരക്കും.

   
ലഹരി മാഫിയക്കെതിരെ യൂവജനങ്ങളുടെ  പ്രതിഷേധ ജ്വാലയായി കലക്ടറേറ്റ് മാര്‍ച്ച് മാറും. വിവിധ ആവശ്യങ്ങടങ്ങിയ നിവേദനം നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.

രാവിലെ 10 മണിക്ക് വിദ്യാനഗര്‍ കോളേജ് പരിസരത്തു നിന്നാണ് മാര്‍ച്ച് തുടങ്ങുന്നത്. എസ് വൈ എസ് ജില്ലാ സോണ്‍ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്യും. എസ് എം എം ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ മാര്‍ച്ചിനെ അഭിമുഖീകരിക്കും.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി പ്രസംഗിക്കും

ക്യാമ്പയിന്‍ ഭാഗമായി സയാഹ്ന ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ജില്ലയിലെ 200 ലേറെ  ഗ്രാമങ്ങളില്‍ നാട്ടുകൂട്ടം എന്ന പേരില്‍ ജനകീയ സദസ്സ് നടന്നു. ഡോക്യുമെന്ററി പ്രദര്‍ശനവും വിവിധ തലങ്ങളിലുള്ള നേതാക്കളുടെ ചര്‍ച്ചയുമാണ് നാട്ടു കൂട്ടത്തില്‍ നടക്കുന്നത്.  പോസ്റ്റര്‍, കൊളാഷ് പ്രദര്‍ശനങ്ങളും കുടുംബ സഭയും സര്‍ക്കിള്‍ തലങ്ങളില്‍ പ്രതിരോധ വലയവും സോണ്‍തല സന്ദേശ റാലിയും നടന്നു.

കലക്ടറേറ്റ് മാര്‍ച്ച വന്‍ വിജയമാക്കാന്‍ സോണ്‍, സര്‍ക്കിള്‍ തലങ്ങളില്‍ നേതാക്കളുടെ പര്യടനം പൂര്‍ത്തിയായി. പ്രവര്‍ത്തകര്‍ 9.30 ഓടെ എത്തിച്ചേരും. സ്‌പെഷ്യല്‍ വാഹനങ്ങളില്‍ വരുന്നവര്‍ നിര്‍ദേശമനുസരിച്ച് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് ജില്ലാ ഓഫീസില്‍ നിന്നറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved