Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























കശ്മീര്‍: കഠ്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലചെയ്ത പ്രതികള്‍ക്കുവേണ്ടി ഹിന്ദുത്വ സംഘടനകളുടെ പണപ്പിരിവ്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനായുള്ള ചിലവുകള്‍ക്കുവേണ്ടിയെന്നു പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത്.

ഹിന്ദു ഏക്ത മഞ്ചാണ് പൊതുജനങ്ങളില്‍ നിന്നും പിരിവ് നടത്താന്‍ നീക്കം നടത്തുന്നത്. സംഘടന യോഗം ചേര്‍ന്ന് തീരുമാനിച്ചതാണിതെന്നാണ് ഹിന്ദു ഏക്ത മഞ്ചിന്റെ പ്രസിഡന്റ് വിജയ് ശര്‍മ്മ പറഞ്ഞത്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും ഇതിന് വലിയ സ്വീകാര്യത ലഭിക്കുന്നില്ലെന്നും അതിനാല്‍ പ്രതികളുടെ സുഹൃത്തുക്കളെയും അഭ്യുദയകാംഷികളെയും നേരിട്ട് വിളിച്ച് ഫണ്ട് ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

' സുപ്രീം കോടതിയില്‍ കേസ് വിജയകരമായി നടത്താന്‍ മികച്ച ലീഗല്‍ ടീമിനെ കൊണ്ടുവരാനാവശ്യമായതെല്ലാം ചെയ്യണം. ഇതിനായുള്ള ചിലവുകള്‍ക്ക് അകമഴിഞ്ഞ് സഹായിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു' എന്ന സന്ദേശം സംഘടന സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. 

കഠ്‌വ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായതിനു പിന്നാലെ തന്നെ ഹിന്ദുത്വ സംഘടനകള്‍ അവര്‍ക്കുവേണ്ടി ശക്തമായി രംഗത്തുവന്നിരുന്നു. നേരത്തെ പ്രതികളെ അനുകൂലിച്ചുകൊണ്ട് കശ്മീരില്‍ ദേശീയപതാകയുമുയര്‍ത്തി ഇവര്‍ റാലി നടത്തിയിരുന്നു. രണ്ട് ബി.ജെ.പി നേതാക്കളായിരുന്നു റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇതിനു പുറമേ അടുത്തിടെ പ്രതികളെ അനുകൂലിച്ചുകൊണ്ടുള്ള വീഡിയോയും കശ്മീര്‍ ബി.ജെ.പി യൂണിറ്റ് പുറത്തിറക്കിയിരുന്നു.

' എ ബിഗ് എക്‌സ്‌പോസ് ഓണ്‍ കഠ്വ ഫാക്ട്‌സ്' എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിപ്പിച്ചത്. അഡ്വ. മോണിക്ക അറോറയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. പ്രസ്തുത വീഡിയോ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഐ.ടി സെല്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Leave A Reply