Latest News :
...
Home » , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും ത്വാഹിര്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും ത്വാഹിര്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 3 May 2018 | 10:26

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന മാസാന്ത അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും സുന്നി കൈരളിയുടെ ആത്മീയ നേതൃത്വമായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടക്കുന്ന് മര്‍കസ് മൈമന്‍ ക്യാമ്പസില്‍ നടക്കും.

വൈകുന്നേരം 5 മണിക്ക് മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസ്. 7 മണിക്ക്  അബ്ദുസ്സലാം സഅദി കോട്ടക്കുന്ന് റമളാന്‍ മുന്നൊരുക്ക പ്രഭാഷണ നടത്തും. സഈദ് സഅദി കോട്ടക്കുന്ന് മജ്‌ലിസിന്‍ നേതൃത്വം നല്‍കും. അസ്സയ്യിദ് ഹബീബുര്‍ റഹ്മാന്‍ തങ്ങള്‍ ഇരിക്കൂര്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അബ്ദുല്‍ റസ്സാഖ് സഖാഫി,അബ്ദുല്ല മുസ്ലിയാര്‍,സ്വാലിഹ് ജൗഹരി ഗട്ടമനേ, ശഫീഖ് ഹിമമി സഖാഫി, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി, മുക്രി അബ്ദുള്ള കുഞ്ഞി ഹാജി, മുഹമ്മദ് ഹാജി, ബി.കെ മൊയ്തു ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved