Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , » കെ.എസ്.ആര്‍ ടി സിയില്‍ 144 ജീവനക്കാരെ പിരിച്ചുവിട്ടു

കെ.എസ്.ആര്‍ ടി സിയില്‍ 144 ജീവനക്കാരെ പിരിച്ചുവിട്ടു

Written By Muhimmath News on Sunday, 6 May 2018 | 11:24


തിരുവനന്തപുരം: കെ.എസ്.ആര്‍ ടി സി യില്‍ 144 ജീവനക്കാരെ പിരിച്ചുവിട്ടു. അഞ്ചുവര്‍ഷത്തിലധികമായി ജോലിക്കെത്താത്ത ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ വിഭാഗത്തില്‍പ്പെട്ടവരെയാണ് ഒഴിവാക്കിയത്.

താല്‍ക്കാലിക ജീവനക്കാരായി കയറുകയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവരാണ് പിരിച്ചുവിടപ്പെട്ടവരെല്ലാം. ഇവര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കില്ല. സ്ഥിരമായി ജോലിക്ക് എത്താത്തവരെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷമാണ് പിരിച്ചുവിടല്‍ ഉത്തരവിറങ്ങിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved