Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page























കുമ്പള: കുമ്പള പഞ്ചായത്തിലെ ദണ്ഡഗോളിയില്‍ പേരിന് പോലും ഒരു തെരുവുവിളക്ക് ഇല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശങ്ങളില്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചുവെങ്കിലും യഥാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താത്തതും കത്താത്ത ബള്‍ബുകള്‍ മാറ്റിയിടാത്തതും പ്രദേശത്തെ ഇരുട്ടിലാഴ്ത്തുന്നു.

രാത്രികാലങ്ങളില്‍ കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രമാണ് ഈ പ്രദേശങ്ങള്‍. മൂന്ന് വാര്‍ഡുകളുടെ സംഗമപ്രദേശമാണ് ചിര്‍ത്തോടിയും ദണ്ഡഗോളിയും. വാര്‍ഡ് മെമ്പര്‍ എണ്ണത്തിന് മൂന്നുണ്ടങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

ദണ്ഡഗോളി മസ്ജിദ്, മദ്രസ എന്നിവിടങ്ങളിലേക്ക് സന്ധ്യാപ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികളും വിദ്യാര്‍ത്ഥികളും ബസിറങ്ങുന്ന കാല്‍നടയാത്രക്കാരും തെരുവുവിളക്കില്ലാത്തതിനാല്‍ ഏറെ പ്രയാസമനുഭവിക്കുന്നു.  

പലപ്രാവശ്യം കുമ്പള പഞ്ചായത്ത് അധികൃതര്‍ക്കും വാര്‍ഡ് മെമ്പര്‍മാര്‍ക്കും പരാതി നല്‍കിയങ്കിലും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.  ജനങ്ങള്‍ക്ക് ഉപകരമില്ലാത്തിടത്തെല്ലാം അടിക്കടിക്ക് വിളക്കുകള്‍ സ്ഥാപിക്കുന്ന അധികൃതര്‍ അത്യാവശ്യമുള്ള ദണ്ഡഗോളി പള്ളി പരിസരത്ത്  ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുടന്തന്‍ ന്യായം നിരത്തുകയാണ് . 

Leave A Reply