Latest News :
...
Home » , » മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ് മെയ് 12ന്

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ് മെയ് 12ന്

Written By Muhimmath News on Sunday, 6 May 2018 | 14:10


മീഞ്ച: കേരള മുസ്ലിം ജമഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മീഞ്ച സുന്നി സെന്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹഌത്തുല്‍ ബദ്‌രിയ്യ ആന്റ് മതങ്കാല്‍ മൂസക്കുഞ്ഞി മുക്രിക്ക സ്മാരക  താജുല്‍ ഉലമ സുന്നി സെന്റര്‍ ഒന്നാം വാര്‍ഷികത്തിന് മെയ് 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തുടക്കമാവും. മുക്രി ബഷീര്‍ ഹാജി മതങ്കാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് മുഹമ്മദ് മുസ്‌ലിയാര്‍ ബട്ടിപ്പടവ് മഹഌതുല്‍ ബദ്‌രിയ്യ മജ്‌ലിസിന് നേതൃത്വം നല്‍കും. 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇബ്രാഹിം മുസ്‌ലിയാര്‍ ബെജ്ജങ്കളയുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് മീഞ്ച സര്‍ക്കിള്‍ പ്രസിഡന്റ് ബഷീര്‍ മദനി തലക്കള  ഉദ്ഘാടനം ചെയ്യും.

അബ്ദുല്‍ ജബ്ബാര്‍  സഖാഫി പാത്തൂര്‍  മുഖ്യ പ്രഭാഷണം നടത്തും. 
ആത്മിയ സമ്മേളനത്തില്‍ സമാപന കൂട്ടുപ്രാര്‍ത്ഥനക്ക്  സയ്യിദ് എ പി ജലാലുദീന്‍ അല്‍ ഹാദി അസ്സഖാഫ് ആദൂര്‍ നേതൃത്വം നല്‍ക്കും പ്രാസ്ഥന രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved