മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലികക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആഢംബര വാഹനത്തിലെത്തിയ ആളാണ് കുട്ടിയെ പീഡിപ്പിച്ചത്. 40 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീക്കൊപ്പമാണ് ഇവര്‍ തിയേറ്ററിലെത്തിയത്. ഈ സ്ത്രീ കുട്ടിയുടെ അമ്മയാണെന്നാണ് സൂചന. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഇവര്‍ക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ബാലിക നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഏപ്രില്‍ 26ന് പോലീസ് വിവരമറിയിച്ചുവെങ്കിലും ഇന്നാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.