Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » മഞ്ചേശ്വരം പൊസോട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

മഞ്ചേശ്വരം പൊസോട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരം

Written By Muhimmath News on Thursday, 10 May 2018 | 12:37
























മഞ്ചേശ്വരം: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് തത്ക്ഷണം മരിച്ചു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തു മണിയോടെ മഞ്ചേശ്വരം പൊസോട്ട് ജംഗ്ഷനില്‍ പെട്രോള്‍ പമ്ബിന് സമീപം വെച്ചാണ് അപകടമുണ്ടായത്. ഹൊസങ്കടി മൊറത്തണ ഹരിപുരം സ്വദേശി ഐത്തപ്പ മെഹ്ത്തള്ള (22) യാണ് മരിച്ചത്.

അരിമലയില്‍ നിന്നും ദേശീയ പാതയിലേക്ക് ബൈക്ക് കയറുമ്‌ബോഴാണ് അപകടമുണ്ടായത്. ബൈക്കില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദ യമുന ദമ്പതികളുടെ മകനാണ് ഐത്തപ്പ.
സഹോദരങ്ങള്‍: അശോക, ചന്ദ്രന്‍, സുനില്‍, സനില്‍, ജനീഷ, പവിത്രന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved