Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » റൂഹെ റമസാന്‍ : മര്‍കസ് റമസാന്‍ കാമ്പയിന്‍ പ്രഖ്യാപിച്ചു

റൂഹെ റമസാന്‍ : മര്‍കസ് റമസാന്‍ കാമ്പയിന്‍ പ്രഖ്യാപിച്ചു

Written By Muhimmath News on Wednesday, 16 May 2018 | 11:17

കോഴിക്കോട്:  'റൂഹെ റമസാന്‍' എന്ന പേരില്‍ നടത്തുന്ന ഒരു മാസം  നീണ്ടു നില്‍ക്കുന്ന  വ്രതകാല കാമ്പയിന് പ്രഖ്യാപനം .  ഒന്ന് മുതല്‍ മുപ്പത് വരെ   വ്യത്യസ്തമായ ആത്മീയ, ജീവകാരുണ്യ പദ്ധതികള്‍ കാമ്പയിന്റെ ഭാഗമായി നടക്കു. 

 ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  മര്‍കസിന്റെ വിവിധ സ്ഥാപങ്ങളിലും കാന്പയിന്‍ നടക്കും. ഇന്നലെ മര്‍കസില്‍ നടന്ന കാന്പയിന്‍ പ്രഖ്യാപന സംഗമം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

 വ്രതകാലം മുസ്‌ലിംകളുടെ ആധ്യാത്മികതയെ വികസിപ്പിക്കുകയും എല്ലാ വിഭാഗം ജനങ്ങളോടും ആര്‍ദ്രമായി പെരുമാറാനുള്ള മതത്തിന്റെ യാഥാര്‍ത്ഥ ഉള്ളടക്കം ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്താകെയുള്ള മുസ്‌ലിംകള്‍ റമസാനിനെ സവിശേഷമായി വരവേല്‍ക്കുന്നതും സൃഷ്ടാവ് കല്‍പ്പിച്ച പ്രകാരം ജീവിക്കുന്നതും ഇസ്‌ലാം മതവിശ്വാസികളില്‍ ദൈവവിശ്വാസം എത്രമാത്രം ശക്തമാണ്  എന്ന് ബോധ്യമാക്കുന്നു. വ്രതം കേവലം അന്നപാനീയങ്ങളെ വര്‍ജിക്കല്‍ മാത്രമല്ല്‌ല; സൃഷ്ടാവിനുള്ള വണക്കത്തിന്റെ പൂര്‍ണ്ണതയാണ്: അദ്ദേഹം പറഞ്ഞു.

         കാമ്പയിന്റെ ഭാഗമായി  മെയ് 23 ചൊവ്വ മുതല്‍ 27 ഞായര്‍ വരെ സി മുഹമ്മദ് ഫൈസിയുടെ ഇസ്‌ലാമിക ആധ്യാത്മിക  പ്രഭാഷണം    മര്‍കസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും.
             
റമളാന്‍ ഒന്ന് മുതല്‍ മര്‍കസ് കാമ്പസില്‍  യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ നോമ്പുതുറ ഒരുക്കും.  തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ അനാഥ അഗതി വിദ്യാര്‍ത്ഥികളുടെ നോമ്പ് തുറയും മര്‍കസ് സജ്ജമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍, വിവിധ കാമ്പസ് ഹോസ്റ്റലുകളില്‍ പഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്കും മര്‍കസില്‍ നടക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും . ഇന്ത്യയുടെ പലഭാഗങ്ങളിലും പാവങ്ങളും ദുര്‍ബലരുമായ മുസ്ലിംകള്‍ അധിവസിക്കുന്ന ഇടങ്ങളിലും മര്‍കസ് ഇഫ്താര്‍ സൗകര്യവും ബോധവത്കരണാര്‍ത്ഥമുള്ള വിവിധ പദ്ധതികളും നടപ്പിലാക്കും.

         റമളാന്‍ ഇരുപത്തിയഞ്ചാം രാവില്‍ നടക്കുന്ന മര്‍കസ് ആത്മീയ സമ്മേളനം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വേദിയായി മാറും.  ചടങ്ങില്‍  മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക റമളാന്‍ പ്രഭാഷണവും നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിശ്വാസികള്‍ പങ്കെടുക്കും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും നേതൃത്വം നല്‍കും.

        വിശുദ്ധ ഖുര്‍ആനിന്റെ പഠനവും പാരായണവുമായി ബന്ധപ്പെട്ടു വ്യത്യസ്ത പരിപാടികളും റമളാനില്‍ മര്‍കസില്‍ ഒരുക്കിയിട്ടുണ്ട്. മെയ് 19 മുതല്‍ 31 വരെ എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ ഖുര്‍ആന്‍ പാരായണ പഠന ക്ലാസ് നടക്കും. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ മര്‍കസ് സൈത്തൂന്‍ വാലി കാമ്പസില്‍ സ്ത്രീകള്‍ക്കുള്ള ഖുര്‍ആന്‍ വിശദീകരണ , പാരായണ  പഠനക്ലാസ് സംഘടിപ്പിക്കും. 

എല്ലാ ഞായറാഴ്ചകളിലും സുബ്ഹിക്ക് ശേഷം   പുരുഷന്മാര്‍ക്കുള്ള പ്രത്യേക പഠനക്ലാസും നടക്കും.  ബദര്‍ ദിനത്തില്‍ ശുഹദാക്കളെ അനുസ്മരിക്കുന്ന പ്രത്യേക സംഗമവും മൗലിദ് പാരായണവും പ്രാര്‍ത്ഥനയും മര്‍കസ് കാമ്പസ് മസ്ജിദില്‍ നടക്കും. അവസാന പത്തിലെ ഒറ്റയിട്ട രാവുകളില്‍ പ്രമുഖ പണ്ഡിതരുടെ നേതൃത്വത്തില്‍ ഇഹ്തികാഫ് ജല്‍സയും പ്രാര്‍ത്ഥനയും നടക്കും. 

          പ്രഖ്യാപന സംഗമത്തില്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ജസീല്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ലത്തീഫ് സഖാഫി പെരുമുഖം, ആലി ഹാജി, ഉമര്‍ ഹാജി മണ്ടാള്‍, കുഞ്ഞുട്ടി മാസ്റ്റര്‍, മൂസ്സ ഹാജി , 
വി എം റഷീദ് സഖാഫി, അബൂബക്കര്‍ ഹാജി കിഴക്കോത്ത് എന്നിവര്‍  പ്രസംഗിച്ചു.അക്ബര്‍ ബാദുഷ സഖാഫി,   സ്വാഗതവും ശംസുദ്ധീന്‍ പെരുവയല്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved